Type Here to Get Search Results !

Bottom Ad

വീണ്ടും വിവാദം; ബി.കോം തോറ്റ എസ്എഫ്ഐ നേതാവിന് എംകോം പ്രവേശനം


ആലപ്പുഴ: എസ്.എഫ്.ഐയിലും വ്യാജ ഡിഗ്രി വിവാദത്തില്‍ നടപടി. എസ്.എഫ്.ഐ കായംകുളം ഏരിയാ സെക്രട്ടറി നിഖില്‍ തോമസ് എം.കോം പ്രവേശനത്തിന് സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റിനെ ചൊല്ലിയാണ് വിവാദം. ഇതോടെ ഇന്നലെ ചേര്‍ന്ന സിപിഎം ജില്ലാ നേതൃയോഗം നിഖിലിനെ എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയില്‍ നിന്നും നീക്കാന്‍ നിര്‍ദേശം നല്‍കി.

ഒരേസമയം നിഖില്‍ തോമസ് രണ്ടിടങ്ങളില്‍ ബിരുദ വിദ്യാഭ്യാസം നേടിയെന്നതാണ് ഉയര്‍ന്നിരിക്കുന്ന പരാതി. നിലവില്‍ കായംകുളം എം.എസ്.എം കോളജ് രണ്ടാം വര്‍ഷ എംകോം വിദ്യാര്‍ത്ഥിയാണ് നിഖില്‍. മൂന്ന് മാസം മുമ്പാണ് നിഖിലിനെതിരെ പരാതി ഉയര്‍ന്നത്. എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയംഗവും കായംകുളം എം.എസ്.എം കോളജില്‍ നിഖിലിന്റെ ജൂനിയര്‍ വിദ്യാര്‍ത്ഥിയുമായ പെണ്‍കുട്ടിയാണ് പരാതി ഉന്നയിച്ചത്. 2018-2020 കാലഘട്ടത്തിലാണ് നിഖില്‍ തോമസ് കായംകുളം എം.എസ്.എം കോളജില്‍ ബികോം ചെയ്തത്. എന്നാല്‍ ഡിഗ്രി പാസായിട്ടില്ല.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad