വിശാഖപട്ടണം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ രണ്ട് വര്‍ഷത്തോളം പീഡിപ്പിച്ച കേസില്‍ സന്യാസി അറസ്റ്റില്‍. വിശാഖപട്ടണത്തെ കോത വെങ്കോജിപ്പാലത്തുള്ള ജ്ഞാനാനന്ദ ആശ്രമത്തിലെ പൂര്‍ണാനന്ദ സ്വാമിയെയായണ് ആന്ധ്രാപ്രദേശ് പോലീസ് പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തത്. കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി സ്വാമി തന്നെ പീഡിപ്പിച്ചതായി പെണ്‍കുട്ടി പരാതി നല്‍കിയതിനെത്തുടര്‍ന്ന് തിങ്കളാഴ്ചയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
രാജമഹേന്ദ്രവാരം സ്വദേശിനിയാണ് പരാതിക്കാരി എന്ന് പോലീസ് അറിയിച്ചു. ഇര കുട്ടിയായിരിക്കുമ്പോള്‍ തന്നെ അവരുടെ മാതാപിതാക്കള്‍ മരിച്ചിരുന്നു. പ്രൈമറി സ്‌കൂള്‍ കാലഘട്ടത്തില്‍ ബന്ധുക്കള്‍ക്കൊപ്പമായിരുന്നു പെണ്‍കുട്ടി താമസിച്ചിരുന്നത്. എന്നാല്‍ രണ്ട് വര്‍ഷം മുമ്പ് ഇവര്‍ പെണ്‍കുട്ടിയെ ജ്ഞാനാനന്ദ ആശ്രമത്തില്‍ ചേര്‍ത്തു. പശുക്കളെ പോറ്റുക, പശുക്കളുടെ മാലിന്യം നീക്കം ചെയ്യുക തുടങ്ങിയവയൊക്കെയാണ് ആശ്രമത്തിന്റെ ചുമതലയുള്ള പൂര്‍ണാനന്ദ സ്വാമിജി പെണ്‍കുട്ടിക്ക് നല്‍കിയിരുന്ന ജോലി.
Post a Comment
0 Comments