കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ച് വാര്‍ത്ത അവതിരിപ്പിച്ചുവെന്ന കേസില്‍ മറുനാടന്‍ മലയാളിയിലെ അവതാരകന്‍ സുദര്‍ശന്‍ നമ്പൂതിരിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മറുനാടന്റെ തിരുവനന്തപുരത്തെ പട്ടത്തുള്ള ഓഫീസില്‍ എത്തിയാണ് സുദര്‍ശ് നമ്പൂതിരിയെ പൊലീസ് കസ്റ്റിഡിയിലെടുത്തത്.
ഇയാള്‍ മുമ്പ് ജോലി ചെയ്തിരുന്ന ഭാരത് ലൈവ് എന്ന ഓണ്‍ചാനലില്‍ പീഡനക്കേസിലെ അതീജീവിതയായ പെണ്‍കുട്ടിയെ അപമാനിച്ചും ഭീഷണിപ്പെടുത്തിയും വാര്‍ത്ത ചെയ്തുവെന്ന് പരാതി കൊച്ചി ഇന്‍ഫോ പാര്‍ക്ക് പൊലീസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇരയുടെ ചിത്രവും പടവും ഉപയോഗിച്ച് അവര്‍ക്ക് മാനഹാനി വരുത്തുന്ന രീതീയില്‍ വാര്‍ത്ത അവതിരിപ്പിച്ചുവെന്നാണ് കേസ്. ഇതിനെതിരെ യുവതി പരാതി നല്‍കിയിരുന്നു. മുന്‍കൂര്‍ ജാമ്യത്തിനായി ഇയാള്‍ ജില്ലാ കോടതിയിലും ഹൈക്കോടതിയിലും ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും തള്ളിയിരുന്നു.
Post a Comment
0 Comments