മഞ്ചേശ്വരം (www.evisionnews.in): വേനലവധിക്ക് ശേഷം സ്‌കൂള്‍ തുറന്നെങ്കിലും പതിവിന് വിപരീതമായി ഇതുവരെ കാലവര്‍ഷം എത്താത്തതിനാല്‍ അതിശക്തമായ ചൂട് ജില്ലയിലും പ്രത്യേകിച്ച് മഞ്ചേശ്വരം താലൂക്കിലും അനുഭവപ്പെടുന്നതിനാല്‍ കാലവര്‍ഷം ആരംഭിക്കുന്നതു വരെ സ്‌കൂളുകള്‍ക്ക് അവധി നല്‍കണമെന്നാവശ്യപ്പെട്ട് എ.കെ.എം അഷ്റഫ് എം.എല്‍.എ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിക്ക് കത്തു നല്‍കി.
കടുത്ത ചൂട് മൂലം ക്ലാസുകളില്‍ ഇരിക്കാന്‍ പറ്റാത്ത സാഹചര്യമാണ്. ഇടവേളകളില്‍ പുറത്തിറങ്ങുമ്പോഴും വീട്ടില്‍ നിന്ന് സ്‌കൂളിലെത്താനും തിരികെ മടങ്ങുമ്പോഴുമുള്ള വേളകളിലും സൂര്യാഘാത സാധ്യതയും ഉള്ളതിനാലും രക്ഷിതാക്കളും അധ്യാപകരും ഭീതിയോടെയാണുള്ളത്. ജില്ലയില്‍ ഇപ്രാവശ്യം വേനല്‍ മഴ ലഭിക്കാത്തത് മൂലമുണ്ടായ വരള്‍ച്ചയില്‍ സ്‌കൂളുകളിലും കുടിവെള്ള ക്ഷാമം രൂക്ഷമാണ്. ഇതു പരിഹരിക്കാനും വേണ്ട നടപടികള്‍ സ്വീകരിക്കാനും എം.എല്‍.എ വിദ്യാഭ്യാസ മന്ത്രിയോട് ആവശ്യപ്പെട്ടു.
Post a Comment
0 Comments