കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന്റെ പ്രതിസന്ധികള്‍ക്ക് താല്‍ക്കാലിക ആശ്വാസം. ടാറ്റാ ഗ്രൂപ്പിന് കീഴിലുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസ് കണ്ണൂരില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്ക് കൂടുതല സര്‍വീസുകള്‍ പ്രഖ്യാപിച്ചു. ഇതോടെ വടക്കന്‍ കേരളത്തില്‍ യു.എ.ഇയിലേക്കുള്ള യാത്രാദുരിതത്തിന് താത്കാലിക ആശ്വാസമാകുകുയാണ്. കണ്ണൂര്‍ ഷാര്‍ജ റൂട്ടിലാണ് ഏയര്‍ ഇന്ത്യ എക്‌സ്പ്രസ് കൂടുതല്‍ വിമാനങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ചൊവ്വ,വെള്ളി ദിവസങ്ങളിലാകും സര്‍വീസ് നടത്തുകയെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് എം.ഡി. അലോഗ് സിങ് അറിയിച്ചു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം 3.15-ന് എയര്‍ ഇന്ത്യയുടെ ഐ.എക്‌സ് 741 വിമാനം ഷാര്‍ജയിലേക്ക് പുറപ്പെടും. യു.എ.ഇ. സമയം വൈകീട്ട് 5.35-ന് വിമാനം ഷാര്‍ജയിലെത്തും. വൈകിട്ട് 6.35-ന് ഷാര്‍ജയില്‍ നിന്നുള്ള വിമാനം രാത്രി 11.50ന് കണ്ണൂരിലെത്തും. വെള്ളിയാഴ്ച രാത്രി 10.35-ന് കണ്ണൂരില്‍ നിന്നും പുറപ്പെട്ട് അര്‍ധരാത്രി 12.55 ഷാര്‍ജയിലെത്തുന്ന രീതിയിലാണ് പുതിയ സര്‍വ്വീസ്. രാത്രി പതിനൊന്ന് മണിക്ക് ഷാര്‍ജയില്‍ നിന്നും പുറപ്പെടുന്ന ഐ.എക്‌സ് 742 വിമാനം പുലര്‍ച്ചെ 4.15ന് കണ്ണൂരിലെത്തും.
പ്രവാസി മലയാളികളുടെ യാത്രദുരിതം പരിഹരിക്കാന്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് കണ്ണൂര്‍ ഡിസ്ട്രിക്ട് എക്‌സ്പാറ്റ്‌സ് (വെയ്ക്) സമര്‍പ്പിച്ച നിവേദനം സ്വീകരിച്ച് കൊണ്ടാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് എംഡി പുതിയ സര്‍വ്വീസ് തുടങ്ങുന്ന കാര്യം അറിയിച്ചിരിക്കുന്നത്. സ്‌കൂള്‍ അവധിക്കാലവും ബലിപെരുന്നാളും കാരണം കഴിഞ്ഞ കുറച്ചു കാലമായി വിമാനയാത്രാനിരക്കില്‍ വന്‍കുതിപ്പാണ് ഉണ്ടായത്. നാട്ടിലെത്താന്‍ കൊതിക്കുന്ന സാധാരണക്കാരായ പ്രവാസികള്‍ക്ക് അല്‍പം ആശ്വാസം തരുന്നതാണ് എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ പുതിയ പ്രഖ്യാപനം.
Post a Comment
0 Comments