Type Here to Get Search Results !

Bottom Ad

കാറില്‍ പോവുമ്പോള്‍ താടി ചൊറിയാന്‍ കൈ ഉയര്‍ത്തിയതിന് എ.ഐ കാമറയുടെ നോട്ടീസ്


കോട്ടയം: കാറില്‍ പോകുമ്പോള്‍ യാത്രക്കാരന്‍ കൈ ഒന്നു പൊക്കിയതിന് എ.ഐ. കാമറയുടെ വക പിഴ നോട്ടീസ്. കോട്ടയം മൂലവട്ടം സ്വദേശിയായ ഷൈനോയ്ക്കാണ് വ്യാഴാഴ്ച നോട്ടീസ് ലഭിച്ചത്. ബുധനാഴ്ച കായംകുളം റൂട്ടില്‍ പോകുന്നതിനിടെയാണു വാഹനം എ.ഐ ക്യാമറയുടെ പിടിയില്‍ കുടുങ്ങിയത്. ഷൈനോയുടെ ഉടമസ്ഥതയിലുള്ള കാര്‍ സര്‍വീസ് ചെയ്യുന്നതിനായി സഹോദരന്‍ കൊണ്ടുപോയിരുന്നു.

ഈസമയം ഒപ്പമുണ്ടായിരുന്നയാള്‍ സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെന്നായിരുന്നു എ.ഐ ക്യാമറയുടെ കണ്ടെത്തല്‍. അറിയിപ്പിനൊപ്പം ലഭിച്ച ഫോട്ടോ പരിശോധിച്ചപ്പോള്‍ ഒപ്പമുണ്ടായിരുന്ന യാത്രക്കാരന്‍ ഫോട്ടോ എടുത്ത സമയത്ത് താടി ചൊറിയുന്നതാണെന്നു കണ്ടെത്തി. കൈയുയര്‍ത്തിയപ്പോള്‍ എ.ഐ. ക്യാമറയ്ക്കു മുന്നില്‍ ഇദ്ദേഹത്തിന്റെ സീറ്റ് ബെല്‍റ്റ് ഭാഗികമായി മറഞ്ഞു. ഇതോടെ പിഴ ചുമത്തുകയായിരുന്നു.

നിജസ്ഥിതി മനസിലാക്കിയ ഷൈനോ കോട്ടയം മോട്ടോര്‍ വാഹന വകുപ്പ് ഓഫിസിലെ ഉദ്യോഗസ്ഥരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. ആലപ്പുഴ ജില്ലയിലെ എ.ഐ ക്യാമറയിലാണു ദൃശ്യങ്ങള്‍ പതിഞ്ഞതെന്നതിനാല്‍ അവിടെ ബന്ധപ്പെടാന്‍ അധികൃതര്‍ നിര്‍ദേശിച്ചു. പ്രശ്നത്തിനു പരിഹാരം കാണാമെന്ന് അറിയിച്ച എ.ഐ ക്യാമറയുടെ ചുമതലക്കാരി ഷൈനോയുടെ പരാതി സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍, ചെല്ലാന്‍ ലഭിക്കുമെന്നും ഇവര്‍ അറിയിച്ചു. പിഴ അടയ്ക്കേണ്ടി വരുമോ എന്ന ആശങ്കയിലാണു ഷൈനോ ഇപ്പോള്‍.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad