തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പ് സ്ഥാപിച്ച എ ഐ ക്യാമറകളില്‍ പതിയുന്ന നിയമ ലംഘനങ്ങള്‍ക്ക് ഇന്ന് മുതല്‍ പിഴയീടാക്കും. 692 ക്യാമറകള്‍ നിരീക്ഷണത്തിന് സജ്ജമാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. എ ഐ ക്യാമറ ഇടപാടില്‍ അഴിമതി ആരോപിച്ച് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. ഏറെ വിവാദങ്ങള്‍ക്ക് നടുവിലാണ് എഐ ക്യാമറകള്‍ പിഴ ഈടാക്കാനായി മിഴി തുറക്കുന്നത്. രാവിലെ എട്ടുമണിമുതല്‍ ക്യാമറകളില്‍ പതിയുന്ന നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കും. ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റും ധരിക്കാത്ത യാത്ര, വാഹനമോടിക്കുമ്പോഴുള്ള മൊബൈല്‍ ഉപയോഗം, റെഡ് സിഗ്‌നല്‍ മുറിച്ചു കടക്കല്‍, അമിതവേഗം, അപകടകരമായ പാര്‍ക്കിങ് എന്നീ നിയമലംഘനങ്ങള്‍ എ ഐ ക്യാമറയുടെ കണ്ണില്‍പ്പെട്ടാല്‍ കാശ് പോയി എന്ന കാര്യം ഉറപ്പാണ്.
നോട്ടീസ് തപാല്‍ വഴി നേരെ വീട്ടിലെത്തും. പിഴ സംബന്ധിച്ച് പരാതിയുണ്ടെങ്കില്‍ എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒയ്ക്ക് അപ്പീല്‍ നല്‍കാം. ഇരുചക്ര വാഹനത്തില്‍ ട്രിപ്പിള്‍ റൈഡിന് പിഴയുണ്ട്. പക്ഷെ 12 വയസില്‍ താഴെയുള്ള കുട്ടിയാണ് മൂന്നാമനെങ്കില്‍ തല്‍ക്കാലം നടപടി ഇല്ല. പ്രതിദിനം 25,000 നിയമലംഘനങ്ങള്‍ക്ക് നോട്ടീസ് നല്‍കാനാണ് ആലോചിക്കുന്നത്.
Post a Comment
0 Comments