Type Here to Get Search Results !

Bottom Ad

ഓടുന്ന ട്രെയിനിന് മുന്നില്‍ റീല്‍സ് ഷൂട്ട്; വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം


ഹൈദരാബാദ്: ഓടുന്ന ട്രയിനിന് മുന്നില്‍ ഇന്‍സ്റ്റഗ്രാം റീല്‍സ് ഷൂട്ട് ചെയ്യുന്നതിനിടെ വിദ്യാര്‍ഥി മരിച്ചു. പിന്നില്‍ നിന്ന് കുതിച്ചെത്തിയ ട്രയിന്‍ വിദ്യാര്‍ത്ഥിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഹൈദരാബാദ് സനത് നഗറിലെ മുഹമ്മദ് സര്‍ഫ്രാസ് എന്ന ഒമ്പതാം ക്ലാസുകാരനാണ് മരണത്തിന് കീഴടങ്ങിയത്. രണ്ടു സുഹൃത്തുക്കളും സര്‍ഫ്രാസും ചേര്‍ന്നാണ് റീല്‍സ് ഷൂട്ടു ചെയ്തത്. പാളത്തോട് ചേര്‍ന്നു നിന്നായിരുന്നു ഷൂട്ട്. സംഭവസ്ഥലത്തു വച്ചു തന്നെ സര്‍ഫ്രാസ് മരിച്ചു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സംഭവത്തില്‍ റെയില്‍വേ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad