തിരുവനന്തപുരം: വിവാദ എഐ ക്യാമറകളിലൂടെ കണ്ടെത്തുന്ന നിയമലംഘനങ്ങളില്‍ ഉടന്‍ പിഴ ഈടാക്കേണ്ടന്ന് തീരുമാനം. ഇതിന്റെ ഭാഗമായുളള ധാരണാപത്രം ഇപ്പോള്‍ ഒപ്പുവെയ്ക്കേണ്ടെന്ന് കെല്‍ട്രോണും മോട്ടോര്‍ വാഹന വകുപ്പും തിരുമാനിച്ചു. ഐ ഐ കാമറ പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറാന്‍ ആലോചിക്കുന്നുവെന്ന സൂചനകള്‍ നിലനില്‍ക്കെയാണ് പിഴ ഈടാക്കേണ്ടെന്ന നിര്‍ണായക തിരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടത്.
ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അന്തിമമായി തിരുമാനമെടുത്ത ശേഷം മതി പിഴ ഈടാക്കുന്ന കാര്യത്തില്‍ മോട്ടോര്‍ വാഹന വകുപ്പും കെല്‍ട്രോണും തമ്മിലുള്ള കരാര്‍ എന്നാണ് നിലവിലെ തീരുമാനം. എ ഐ കാമറ ഇടപാടില്‍ ഇപ്പോള്‍ തന്നെ മുഖ്യമന്ത്രിക്ക് കൈ പൊള്ളിയിരിക്കുകയാണ്. അതിനിടയില്‍ ജനങ്ങളില്‍ നിന്നും ട്രാഫിക് നിയമലംഘനങ്ങളുടെ പേരില്‍ പണം പിരിക്കാന്‍ കൂടി തുനിഞ്ഞാല്‍ വലിയ തിരിച്ചടിയുണ്ടാകുമെന്ന് ഭയന്നാണ് പിഴ ഈടാക്കേണ്ടന്ന തിരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയത്. അത് കൊണ്ട് തന്നെ റോഡുകളിലെ ചെക്കിംഗ് കൂടുതല്‍ ശക്തിപ്പെടുത്താന്‍ മോട്ടോര്‍ വാഹന വകുപ്പ് തിരുമാനിച്ചിട്ടുണ്ട്്.
Post a Comment
0 Comments