Type Here to Get Search Results !

Bottom Ad

32,000 അല്ല അതിലേറെ പേര്‍ കേരളത്തില്‍ നിന്നും മതം മാറിയിട്ടുണ്ട്, 6000 കേസുകള്‍ പഠിച്ചാണ് സിനിമ എടുക്കുന്നത്; 'കേരള സ്റ്റോറി' സംവിധായകന്‍


‘ദ കേരള സ്റ്റോറി’ സിനിമയ്‌ക്കെതിരെ കടുത്ത വിമര്‍ശനം ഉയരുകയാണ്. വിവാദങ്ങള്‍ കടുക്കുന്നതിനിടെ വിഷയത്തില്‍ പ്രതികരിച്ച് സംവിധായകന്‍ സുദീപ്‌തോ സെന്‍. 32000 അല്ല അതിലധികം പേര്‍ മതം മാറി കേരളത്തില്‍ നിന്നും ഐസ്എസിലേക്ക് പോയിട്ടുണ്ട് എന്നാണ് സുദീപ്‌തോ സെന്‍ പറയുന്നത്.

ഇങ്ങനെ ഉള്ള ആറായിരത്തോളം കേസുകള്‍ പഠിച്ചാണ് സിനിമ ഉണ്ടാക്കിയത്. രാഷ്ട്രീയമോ മതപരമായ വിഷയമോ അല്ല സിനിമ കൈകാര്യം ചെയ്യുന്നത്. മുസ്ലിം തീവ്രവാദമാണ് സിനിമയുടെ വിഷയം. വിവാദങ്ങള്‍ക്ക് അര്‍ത്ഥമില്ല. മണലില്‍ തലപൂഴ്ത്തിയിരിക്കുന്ന ഒട്ടകപ്പക്ഷിയെ പോലെ ആകരുത്.

32000ത്തില്‍ കൂടുതലുണ്ടാകും മതം മാറി സിറിയയിലേക്ക് പോയവര്‍. രാഷ്ട്രീയക്കാരും സാമൂഹിക പ്രവര്‍ത്തകരും സിനിമ കാണണം. എന്നിട്ട് തീരുമാനിക്കണം പ്രൊപ്പഗാണ്ടയാണോ അതോ യഥാര്‍ത്ഥ ജീവിതം ആണോ സിനിമ പറയുന്നതെന്ന്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad