കാസര്‍കോട്: കാറില്‍ കടത്തിയ സ്‌ഫോടക വസ്തുക്കളുമായി മുളിയാര്‍ കെട്ടുങ്കല്‍ സ്വദേശി പിടിയിലായി. കെട്ടുങ്കല്ലിലെ മുസ്തഫയെയാണ് ആദൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി കാസര്‍കോട് എക്സൈസ് എന്‍ഫോഴ്‌സ്മെന്റ് ആന്റി നാര്‍ക്കോട്ടിക്ക് സ്പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ ജിഎ ശങ്കറും പാര്‍ട്ടിയും ചെര്‍ക്കള കോലാച്ചിയടുക്കത്ത് നടത്തിയ വാഹനപരിശോധനയിലാണ് ഡസ്റ്റര്‍ കാറില്‍ കടത്തുകയായിരുന്ന വന്‍സ്ഫോടകശേഖരം കണ്ടെത്തിയത്.
വിവരം ആദൂര്‍ സിഐ എ അനില്‍ കുമാറിന് കൈമാറുകയായിരുന്നു. ഇതോടെ ആദൂര്‍ എസ്‌ഐ ബാലു പി. നായരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. എക്‌സൈസും പൊലീസും സംയുക്തമായി കാറിലും പ്രതിയായ മുഹമ്മദ് മുസ്തഫയുടെ വീട്ടിലും നടത്തിയ പരിശോധനയില്‍ 2800 ജലാസ്റ്റിന്‍ സ്റ്റിക്, 6000 ഇലക്ടോണിക് ഡോട്ട്, 500 ഓര്‍ഡിനറി ജലാറ്റിന്‍ സ്റ്റിക്, 2150 നമ്പര്‍ ഡിറ്റനേറ്റര്‍, 600 നമ്പര്‍ സ്‌പെഷ്യല്‍ ഓര്‍ഡിനറി ഡിറ്റനേറ്റര്‍, 6000 മീറ്റര്‍ ഡി കോട്ട് വയര്‍,നാല് ക്യാപ്പ് തുടങ്ങിയവ കണ്ടെടുത്തു. ഇതിനിടെ മുസ്തഫ രക്ഷപ്പെടാനുള്ള ശ്രമം നടത്തി. പൊലീസ് പിന്തുടര്‍ന്ന് കെട്ടുങ്കല്ലില്‍ പ്രതിയെ പിടികൂടിയത്.
മുസ്തഫ കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാളെ ആശുപത്രിയില്‍ പ്രവേ ശിപ്പിച്ചു. പ്രതി പൊലീസ് കാവലില്‍ ചികിത്സയിലാണ്. സ്‌ഫോടകവസ്തുക്കള്‍ കടത്തിയ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്‌ഫോടക വസ്തുക്കള്‍ പിടികൂടിയ എക്‌സൈസ് സംഘത്തില്‍ ഇന്‍സ്പെക്ടര്‍ പി ജി രാധാകൃഷ്ണന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ കെ സുരേഷ് ബാബു, കെ ഉണ്ണികൃഷ്ണന്‍,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സി അജീഷ്,
വി മഞ്ചു നാഥന്‍, കെ സതീശന്‍, എം ഹമീദ്, എക്‌സൈസ് ഡ്രൈവര്‍മാരായ പി വി ദിജിത്ത്, പിഎ ക്രിസ്റ്റിന്‍ എന്നിവരും പൊലീസ് സംഘത്തില്‍ എസ്.ഐയെ കൂടാതെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അശോകന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ നിഷാന്ത്, സുരേഷ്, ഡ്രൈവര്‍ ഹരീഷ് എന്നിവരും ഉണ്ടായിരുന്നു
Post a Comment
0 Comments