Type Here to Get Search Results !

Bottom Ad

ചെമ്പരിക്ക ഖാസിയുടെ ദുരൂഹമരണത്തിന് പിന്നിലുള്ളവരെ കണ്ടെത്താനാവാത്തത് അത്യന്തം ലജ്ജാകരം; ജസ്റ്റിസ് കമാല്‍ പാഷ


ചെമ്പരിക്ക: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷനും മംഗളൂരു- ചെമ്പരിക്ക സംയുക്ത ജമാഅത്ത് ഖാസിയുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ ദുരൂഹമരണത്തിന് പിന്നിലുള്ളവരെ കണ്ടെത്താന്‍ സാധിക്കാത്തത് അത്യന്തം ലജ്ജാകരമാണെന്നും അതാത് കാലത്തെ അന്വേഷണങ്ങളെ അട്ടിമറിക്കാന്‍ ഔദ്യോഗിക തലങ്ങളില്‍ നിന്ന് തന്നെ തെളിവുകള്‍ നശിപ്പിക്കാനുള്ള ഗൂഢതന്ത്രങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അത്തരം നീക്കങ്ങള്‍ തിരിച്ചറിയാതെ പോവരുതെന്നും കേരള ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കമാല്‍ പാഷ അഭിപ്രായപ്പെട്ടു. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചെമ്പരിക്കയില്‍ നടക്കാന്‍ പോവുന്ന അനിശ്ചിതകാല പ്രക്ഷോഭ പരിപാടികളുടെ തുടക്കം ചെമ്പരിക്ക കടപ്പുറത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അബ്ദുസ്സലാം ദാരിമി ആലംപാടി അധ്യക്ഷത വഹിച്ചു. ഹാഷിം ദാരിമി ദേലംപാടി ആമുഖ ഭാഷണം നടത്തി. സമസ്ത ഉപാധ്യക്ഷന്‍ യു എം അബ്ദുല്‍ റഹ്മാന്‍ മൗലവി സമരപ്രഖ്യാനം നടത്തി. എംഎസ് തങ്ങള്‍ മദനി, ചെങ്കളം അബ്ദുല്ല ഫൈസി, സി കെ കെ മാണിയൂര്‍, എം മൊയ്തു മൗലവി, മുബാറക് ഹസൈനാര്‍ ഹാജി, റഷീദ് ബെളിഞ്ചം, അബൂബക്കര്‍ സാലൂദ് നിസാമി, സിദ്ദീഖ് നദ്വി ചേരൂര്‍, അഷ്റഫ് റഹ്മാനി, ഡോ. സുരേന്ദ്രനാഥ്, യൂസുഫ് ഹാജി, ഹുസൈന്‍ തങ്ങള്‍ മാസ്തിക്കുണ്ട്, കല്ലട്ര മാഹിന്‍ ഹാജി, ജലാലുദ്ദീന്‍ ബുര്‍ഹാനി, പി.എസ് ഇബ്രാഹീം ഫൈസി, അഷ്റഫ് മൗലവി, കെഇഎ ബക്കര്‍, കല്ലട്ര അബ്ദുല്‍ ഖാദര്‍, ഖലീല്‍ ഹുദവി, ഹനീഫ് ഹുദവി ദേലംപാടി സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad