കാസര്‍കോട്: എം.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. കാസര്‍കോട് ടി.എ ഇബ്രാഹിം സ്മാരക മന്ദിരത്തില്‍ ചേര്‍ന്ന ജില്ലാ വര്‍ക്കിംഗ് കമ്മിറ്റി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. സയ്യിദ് താഹാ തങ്ങള്‍ ചേരൂര്‍ പ്രസിഡന്റും സവാദ് അംഗടിമൊഗര്‍ ജനറല്‍ സെക്രട്ടറിയും ജംഷീദ് ചിത്താരി ട്രഷററായും അസ്ഹറുദ്ദീന്‍ മണിയനോടി, സലാം ബെളിഞ്ചം, സൈഫുദ്ദീന്‍ തങ്ങള്‍, അര്‍ഷാദ് എയ്യള, സക്കീര്‍ ബദിയടുക്ക എന്നിവരെ വൈസ് പ്രസിഡന്റായും റഫീഖ് വിദ്യാനഗര്‍, ജംഷീര്‍ മൊഗ്രാല്‍, സര്‍ഫ്രാസ് ബന്തിയോട്, മര്‍സൂഖ് റഹ്‌മാന്‍, നസീര്‍ അബ്ദുല്ല എന്നിവരെ സെക്രട്ടറിമാരായും തിരഞ്ഞെടുത്തു
ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി ഉദ്ഘാടനം ചെയ്തു. അനസ് എതിര്‍ത്തോട് അധ്യക്ഷത വഹിച്ചു. ഇര്‍ഷാദ് മൊഗ്രാല്‍ സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ഹാരിസ് ചൂരി, റിട്ടേര്‍ണിംഗ് ഓഫീസര്‍ വി.എം റഷാദ്, സഹദ് അംഗടിമൊഗര്‍, റംഷീദ് തോയമ്മല്‍, നവാസ് കുഞ്ചാര്‍, ജാബിര്‍ തങ്കയം, അഷ്റഫ് ബോവിക്കാനം, റഹീം പള്ളം, ഷഹാന കുണിയ, ഷഹല പെര്‍ള സംസാരിച്ചു.
Post a Comment
0 Comments