കുമ്പള: മൊഗ്രാല്‍ കൊപ്ര ബസാറില്‍ ഡിവൈഡര്‍ കമ്പിയിലിടിച്ച സ്വിഫ്റ്റ് കാര്‍ നിയന്ത്രണംവിട്ട് പോക്കറ്റ് റോഡിലേക്ക് മറിഞ്ഞു. യാത്രക്കാര്‍ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു. രാവിലെ ഏഴു മണിയോടെയായിരുന്നു അപകടം. മംഗളൂരു ഭാഗത്ത് നിന്ന് തളിപ്പറമ്പ് ഭാഗത്തേക്ക് പോവുകയായിരുന്ന സ്വിഫ്റ്റ് കാറാണ് നിയന്ത്രണംവിട്ട് അപകടത്തില്‍പ്പെട്ടത്. ദേശീയ പാതാ നവീകരണ പ്രവൃത്തിയുടെ ഭാഗമായി സ്ഥാപിച്ച ഡിവൈഡറിലെ ഇരുമ്പ് കമ്പിയില്‍ ഇടിച്ച കാര്‍ നിയന്ത്രണംവിട്ട് കമ്പികളുടെ മുകളില്‍ കൂടി പറന്ന് സമീപത്തെ സര്‍വീസ് റോഡിലേക്ക് മറിയുകയായിരുന്നു. പത്തു ദിവസത്തിനിടെ ഡിവൈഡറിലിടിച്ചുള്ള പത്തോളം അപകടങ്ങളാണുണ്ടായത്.
മൊഗ്രാലില്‍ ഡിവൈഡര്‍ കമ്പിയിലിടിച്ച കാര്‍ റോഡിലേക്ക് മറിഞ്ഞു; യാത്രക്കാര്‍ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു
18:16:00
0
കുമ്പള: മൊഗ്രാല്‍ കൊപ്ര ബസാറില്‍ ഡിവൈഡര്‍ കമ്പിയിലിടിച്ച സ്വിഫ്റ്റ് കാര്‍ നിയന്ത്രണംവിട്ട് പോക്കറ്റ് റോഡിലേക്ക് മറിഞ്ഞു. യാത്രക്കാര്‍ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു. രാവിലെ ഏഴു മണിയോടെയായിരുന്നു അപകടം. മംഗളൂരു ഭാഗത്ത് നിന്ന് തളിപ്പറമ്പ് ഭാഗത്തേക്ക് പോവുകയായിരുന്ന സ്വിഫ്റ്റ് കാറാണ് നിയന്ത്രണംവിട്ട് അപകടത്തില്‍പ്പെട്ടത്. ദേശീയ പാതാ നവീകരണ പ്രവൃത്തിയുടെ ഭാഗമായി സ്ഥാപിച്ച ഡിവൈഡറിലെ ഇരുമ്പ് കമ്പിയില്‍ ഇടിച്ച കാര്‍ നിയന്ത്രണംവിട്ട് കമ്പികളുടെ മുകളില്‍ കൂടി പറന്ന് സമീപത്തെ സര്‍വീസ് റോഡിലേക്ക് മറിയുകയായിരുന്നു. പത്തു ദിവസത്തിനിടെ ഡിവൈഡറിലിടിച്ചുള്ള പത്തോളം അപകടങ്ങളാണുണ്ടായത്.
Post a Comment
0 Comments