കര്‍ണാടക തിരഞ്ഞെടുപ്പിന്റെ ആദ്യമണിക്കൂറുകളിലെ ഫലസൂചനകള്‍ രംഗത്തുവന്നപ്പോള്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് മുന്നേറ്റം. കോണ്‍ഗ്രസിന്റെ ലീഡ് നിലയില്‍ മുന്നില്‍ നില്‍ക്കുന്ന എല്ലാ സ്ഥാനാര്‍ത്ഥികളോടും ബെംഗളൂരുവിലേക്ക് എത്താന്‍ പിസിസി നേതൃത്വം നിര്‍ദേശിച്ചു. മണ്ഡലങ്ങളിലെ എല്ലാ പരിപാടികളും ഒഴിവാക്കി തലസ്ഥാനത്തേക്ക് എത്താനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ദക്ഷിണ കര്‍ണാടകയില്‍ അടക്കം കോണ്‍ഗ്രസ് മുന്നേറ്റം ആരംഭിച്ചതോടെയാണ് ഭരണപ്രതീക്ഷ പാര്‍ട്ടിക്ക് ലഭിച്ചത്.
മധ്യകര്‍ണാടകയിലും കോണ്‍ഗ്രസ് മുന്നേറ്റമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റവും കൂടുതല്‍ റോഡ് ഷോ നടത്തിയത് മധ്യകര്‍ണാടകയിലെ മണ്ഡലങ്ങളിലൂടെയാണ്. ഇവിടെ പ്രതീക്ഷിച്ച മുന്നേറ്റം ബിജെപിക്ക് നടത്താനായിട്ടില്ല. അതേ സമയം ഓള്‍ഡ് മൈസൂവില്‍ ജെഡിഎസ് ശക്തി തെളിയിച്ചിട്ടുണ്ട്. ഓള്‍ഡ് മൈസൂരുവിലെ 15 മണ്ഡലങ്ങളിലും ജെഡിഎസ് മുന്നേറ്റമാണുള്ളത്.
കര്‍ണാടകയില്‍ വോട്ടെണ്ണല്‍ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ ലഭ്യമാകുന്ന ഫലസൂചനകളനുസരിച്ച് കോണ്‍ഗ്രസ് മുന്നിട്ടു നില്‍ക്കുന്നു. നിലവിലെ കണക്കുകളനുസരിച്ച് കേവല ഭൂരിപക്ഷമായ 113 നോട് അടുക്കുകയാണ് കോണ്‍ഗ്രസ്. ആദ്യ ഘട്ടത്തില്‍ ബിജെപി ലീഡ് നേടിയിരുന്നെങ്കിലും പിന്നീട് താഴോട്ടു പോകുകയായിരുന്നു.
Post a Comment
0 Comments