ന്യൂഡല്‍ഹി: വലിയ നോട്ടുകള്‍ തിരിച്ചു വിളിക്കണമെന്ന ഹരജിക്ക് പിന്നാലെയാണ് 2000 രൂപയുടെ നോട്ട് പിന്‍വലിക്കാനുള്ള കേന്ദ്രതീരുമാനം. 100 രൂപയുടെ നോട്ടുകള്‍ തിരിച്ചു വിളിക്കാന്‍ സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന ഹരജിയില്‍ ഡല്‍ഹി ഹൈക്കോടതി പ്രതികരണം തേടിയിരുന്നു. ബിജെപി നേതാവ് കൂടിയായ അശ്വനി കുമാര്‍ ഉപാധ്യായ സമര്‍പ്പിച്ച ഹരജിയില്‍ ഈ മാസം ആദ്യമാണ് കോടതി പ്രതികരണം തേടിയത്.
വലിയ നോട്ടുകള്‍ അഴിമതിക്കും കള്ളപ്പണത്തിനും ഇടയാക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് അശ്വനികുമാറിന്റെ ഹരജി.പതിനായിരം രൂപയ്ക്ക് മേലെയുള്ള സാധനങ്ങളോ സേവനമോ കൈപ്പറ്റുന്നത്തിനുള്ള പ്രതിഫലം ഓണ്‍ലൈന്‍ മുഖേനയാക്കണം. നോട്ടിന്റെ ഒഴുക്ക് വിപണിയില്‍ നിയന്ത്രിക്കാനാണ് ഇത്തരം അവശ്യം മുന്നോട്ട് വച്ചതെന്നാണ് അശ്വനി ഉപാധ്യായയുടെ നിലപാട്.
2000ന്റെ നോട്ട് ചൊവ്വാഴ്ച മുതല്‍ ബാങ്കില്‍ നിന്നും മാറ്റിയെടുക്കാം. നിലവില്‍ കൈവശമുള്ള 2000 നോട്ട് സെപ്റ്റംബര്‍ 30നകം മാറ്റിയെടുത്താല്‍ മതി. 2016-ല്‍ ഒറ്റയടിക്ക് നോട്ടു നിരോധിച്ചുണ്ടായ ദുരന്തത്തില്‍ നിന്നും പാഠം പഠിച്ചത്തോടെയാണ് ഇത്തവണ ഘട്ടംഘട്ടമായി നോട്ട് പുറം തള്ളാന്‍ തീരുമാനിച്ചത്.
Post a Comment
0 Comments