ബംഗളൂരു: കർണാടക വഖഫ് ബോർഡ് ചെയർമാൻ ഷാഫി സഅദി ഉൾപ്പെട നാല് പേരുടെ നോമിനേഷൻ റദ്ദാക്കിയ ഉത്തരവ് കർണാടക സർക്കാർ പിൻവലിച്ചു. ഷാഫി സഅദി വഖഫ് ബോർഡ് ചെയർമാനായി തുടരും. നോമിനേഷൻ റദ്ദാക്കിയത് പിൻവലിച്ചതിൽ സന്തോഷമുണ്ടെന്ന് ഷാഫി സഅദി സിറാജ് ലൈവിനോട് പ്രതികരിച്ചു. സഅദിയെ കൂടാതെ മിർ അസ്ഹർ ഹുസൈൻ, ജി. യാക്കൂബ്, ഐ.എ.എസ് ഓഫീസറായ സെഹെറ നസീം എന്നീ വഖഫ് ബോർഡ് അംഗങ്ങളുടെയും നോമിനേഷൻ റദ്ദാക്കിയിരുന്നു. ഇന്നലെയാണ് സിദ്ധരാമയ്യ സർക്കാർ ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.
കർണാടക വഖഫ് ബോർഡ്: ഷാഫി സഅദിയുടെ നോമിനേഷൻ റദ്ദാക്കിയത് പിൻവലിച്ചു
20:23:00
0
ബംഗളൂരു: കർണാടക വഖഫ് ബോർഡ് ചെയർമാൻ ഷാഫി സഅദി ഉൾപ്പെട നാല് പേരുടെ നോമിനേഷൻ റദ്ദാക്കിയ ഉത്തരവ് കർണാടക സർക്കാർ പിൻവലിച്ചു. ഷാഫി സഅദി വഖഫ് ബോർഡ് ചെയർമാനായി തുടരും. നോമിനേഷൻ റദ്ദാക്കിയത് പിൻവലിച്ചതിൽ സന്തോഷമുണ്ടെന്ന് ഷാഫി സഅദി സിറാജ് ലൈവിനോട് പ്രതികരിച്ചു. സഅദിയെ കൂടാതെ മിർ അസ്ഹർ ഹുസൈൻ, ജി. യാക്കൂബ്, ഐ.എ.എസ് ഓഫീസറായ സെഹെറ നസീം എന്നീ വഖഫ് ബോർഡ് അംഗങ്ങളുടെയും നോമിനേഷൻ റദ്ദാക്കിയിരുന്നു. ഇന്നലെയാണ് സിദ്ധരാമയ്യ സർക്കാർ ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.
Post a Comment
0 Comments