കൂടത്തായി: കൂടത്തായി കൂട്ടക്കൊലക്കേസില്‍ വീണ്ടും കൂറുമാറ്റം. അഭിഭാഷകനായ സി വിജയകുമാറാണ് കൂറുമാറിയത്. റോയ് തോമസ് വധക്കേസിലെ 156 -ാം സാക്ഷിയായിരുന്നു ഇയാള്‍. അസ്സല്‍ വില്‍പത്രം ജോളി തന്നെ കാണിച്ചതായിട്ടാണ് ഇദ്ദേഹം നേരത്തെ മൊഴി നല്‍കിയിരുന്നത്. സിപിഎം അനുകൂല അഭിഭാഷക സംഘടനയുടെ ജില്ലാ കമ്മിറ്റി അംഗമാണ് ഇയാള്‍. കേസില്‍ പ്രോസിക്യൂഷന്‍ സാക്ഷിയായ സി.പി.എം മുന്‍ ലോക്കല്‍ സെക്രട്ടറി പ്രതി ഭാഗത്തേക്കു നേരത്തെ കൂറുമാറിയിരുന്നു.
കുന്നമംഗലം കട്ടാങ്ങല്‍ മുന്‍ ലോക്കല്‍ സെക്രട്ടറിയും നിലവില്‍ ലോക്കല്‍ കമ്മിറ്റി അംഗവുമായ പി. പ്രവീണ്‍ കുമാറാണ് കൂറുമാറിയത്. ഒന്നാം പ്രതിയായ ജോളിക്ക് നാലാം പ്രതിയായ മനോജ് കുമാര്‍ വ്യാജ രേഖയില്‍ ഒപ്പിട്ടു നല്‍കിയ സ്ഥലത്തേക്ക് 2019 നവംബറില്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ മനോജ് കുമാറിനെ തെളിവെടുപ്പിനായി കൊണ്ടുവന്ന സമയം തയാറാക്കിയ മഹസറിലെ സാക്ഷിയായിരുന്നു പ്രവീണ്‍കുമാര്‍.
Post a Comment
0 Comments