Type Here to Get Search Results !

Bottom Ad

മംഗളൂരുവില്‍ വിമാനത്തില്‍ പക്ഷിയിടിച്ചു; യാത്രക്കാരെ ഇറക്കി സര്‍വീസ് റദ്ദാക്കി


മംഗളൂരു: അദാനി മംഗളൂറു രാജ്യാന്തര വിമാനത്താവളത്തില്‍ ദുബായിലേക്കുള്ള ഇന്‍ഡിഗോ വിമാനം (6ഇ 1467) പറന്നുയരുന്നതിനിടെ പക്ഷിയിടിച്ചു. ഇതേത്തുടര്‍ന്ന് യാത്രക്കാരെ ഇറക്കി വിമാനത്തിന്റെ സര്‍വീസ് റദ്ദാക്കുകയും ചെയ്തു. വന്‍ ദുരന്തമാണ് ഒഴിവായത്. വ്യാഴാഴ്ച രാവിലെ 8.30തോടെയാണ് സംഭവം നടന്നത്. 160 യാത്രക്കാരുമായിവിമാനം ടാക്സിവേ കടന്ന് പറന്നുയരാന്‍ ഒരുങ്ങിയപ്പോള്‍ ചിറകുകളിലൊന്നില്‍ പക്ഷി ഇടിക്കുകയായിരുന്നു. പൈലറ്റ് ഉടന്‍ എയര്‍ ട്രാഫിക് കണ്‍ട്രോളിനെ (എടിസി) അറിയിക്കുകയും ടേക് ഓഫ് റദ്ദാക്കുകയും ചെയ്തുവെന്ന് അധികൃതര്‍ അറിയിച്ചു. യാത്രക്കാര്‍ക്ക് ദുബായിലേക്ക് പോകുന്നതിന് ബംഗളൂര്‍ വഴി പകരം വിമാനം ഏര്‍പ്പെടുത്തി. ഈ വിമാനം രാവിലെ 11.05ന് പുറപ്പെട്ടു. പക്ഷിയിടിച്ച വിമാനം സാങ്കേതിക വിദഗ്ധര്‍ പരിശോധിച്ചു വരികയാണെന്ന് അധികൃതര്‍ പറഞ്ഞു.










Post a Comment

0 Comments

Top Post Ad

Below Post Ad