ബാലരാമപുരത്ത് മതപഠന ശാലയിലെ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ ആണ്‍ സുഹൃത്ത് അറസ്റ്റില്‍. ബീമാപ്പള്ളി സ്വദേശി ഹാഷിം ഖാന്‍ (20) ആണ് അറസ്റ്റിലായത്. പോസ്റ്റുമാര്‍ട്ടത്തില്‍ പെണ്‍കുട്ടി ലൈംഗികമായി പീഡനത്തിന് ഇരയായെന്ന് കണ്ടെത്തിയിരുന്നു.
ഇതിന് പിന്നാലെ ഹാഷിമിനെതിരെ പോക്‌സോ പ്രകാരം കേസ് എടുത്ത് പൂന്തുറ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. മതപഠനശാലയില്‍ തൂങ്ങി മരിച്ച നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തുന്നത്. ഈ മാസം 13ന് ആണ് പെണ്‍കുട്ടി മരിക്കുന്നത്.
മതപഠനശാലയിലെ പീഡനമാണ് മരണകാരണം എന്ന ബന്ധുക്കളുടെ ആരോപണത്തെ തുടര്‍ന്ന് കേസ് അന്വേഷിക്കുമ്പോഴാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസിന് ലഭിക്കുന്നത്. ആറുമാസം മുമ്പ് പീഡിപ്പിക്കപ്പെട്ടു എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.
Post a Comment
0 Comments