കാസര്‍കോട്: ലോക മാതൃദിനത്തോടനുബന്ധിച്ച് സൗജന്യ ഹെല്‍ത്ത് ചെക്കപ്പ് സേവനവുമായി കാസര്‍കോട് സിറ്റി ഗോള്‍ഡ്. കുമ്പള ഡോക്ടര്‍സ് ഹോസ്പിറ്റലുമായി സഹകരിച്ചാണ് 6000 രൂപയുടെ ഹെല്‍ത്ത് ചെക്കപ്പ് പൂര്‍ണമായും സൗജന്യമായി നല്‍കിയത്. അമ്മമാര്‍ക്ക് ആദരവുകള്‍ നല്‍കിയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയുമാണ് നാട് ലോക മാതൃദിനം സംഘടിപ്പിച്ചത്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാര്‍ന്നതായിരുന്നു സിറ്റി ഗോള്‍ഡ് മാതൃദിനാഘോഷം.
25 ഓളം ഉപഭോക്താക്കള്‍ക്ക്് സൗജന്യ ഹെല്‍ത്ത് ചെക്കപ്പ് നല്‍കി. കാസര്‍കോട് സി.ഐ അജിത് കുമാര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സിറ്റി ഗോള്‍ഡ് ചെയര്‍മാന്‍ അബ്ദുല്‍ കരീം കോളിയാട്, ഡയറക്ടര്‍മാരായ നൗഷാദ് പി.എ, മുഹമ്മദ് ഇര്‍ഷാദ് കോളിയാട്, ദില്‍ഷാദ് കോളിയാട്, ഷോറൂം മാനേജര്‍ തംജീദ് അടുക്കത്തബയില്‍, സംസാരിച്ചു.
കാസര്‍കോട് ജില്ലയില്‍ തന്നെ ഇതാദ്യമായാണ് ഒരു ജ്വല്ലറി സൗജന്യ ഹെല്‍ത്ത് ചെക്കപ്പ് എന്ന മഹത്തായ സേവനം ഉപഭോക്താക്കള്‍ക്കായി ഒരുക്കിയത്. ബിസിനസിനപ്പുറം ഉപഭോക്താക്കളുടെ ആരോഗ്യത്തിനാണ് ഏറ്റവും പ്രാധാന്യം നല്‍കുന്നതെന്നും മറ്റെന്തിനേക്കാളും പ്രാധാന്യമര്‍ഹിക്കുന്നത് മികച്ച ആരോഗ്യം തന്നെയാണെന്നും ഈ ഒരു സന്ദേശം പകര്‍ന്നുനല്‍കുന്നതിനാണ് ഇങ്ങനെയൊരു സേവനം നല്‍കിയതെന്നും സിറ്റിഗോള്‍ഡ് അധികൃതര്‍ പറഞ്ഞു.
ഉദ്യമത്തിനായി കൈകോര്‍ത്ത കുമ്പള ഡോക്ടര്‍സ് ഹോസ്പിറ്റലിന്റെ സേവനവും മാതൃകാപരമായി. ജനറല്‍ ആന്‍ഡ് ലാപ്‌ടോപ്‌സ്‌കോപ്പിക് സര്‍ജന്‍ ഡോക്ടര്‍ അരുന്ധതി രാംദാസ്, ഡെന്റിസ്റ്റ് ഡോക്ടര്‍ ഷിഫാല ഗഫൂര്‍, ന്യൂട്രി ഡയറ്റീഷന്‍ ഡോക്ടര്‍ ആയിശത്ത് ശബ്നം, സൗഖ്യയിലെ ആയുര്‍വേദ ഡോക്ടര്‍ സുരഭി, ഓര്‍ത്തോ സ്‌പെഷ്യലിസ്റ്റ് കെ.ആര്‍ സന്ദീപ്, കെ.ആര്‍ ബട്ട് എന്നിവര്‍ ഹെല്‍ത്ത് ചെക്കപ്പിന് നേതൃത്വം നല്‍കി.
Post a Comment
0 Comments