കാഞ്ഞങ്ങാട്: ഓടിക്കൊണ്ടിരിക്കെ ജീപ്പ് തീപ്പിടിച്ച് കത്തി നശിച്ചു. അതിലുണ്ടായിരുന്ന യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കോട്ടച്ചേരി മേല്‍പ്പാലത്തിനു സമിപത്തെ റൈസ് മില്ലിനു സമീപത്തുവച്ചാണ് സംഭവം. അജാനൂര്‍ ക്രസന്റ് സ്‌കൂളിന്റെ ജീപ്പിനാണ് തീപിടിച്ചത്. ഈ റോഡില്‍ കാഞ്ഞങ്ങാട് നഗരത്തിലെത്തി കൂടി ക്രസന്റ് സ്‌കൂളിലേക്ക് തിരികെ പോകുമ്പോഴാണ് സംഭവം.
വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം 3.40നാണ് തീപിടിച്ചത്.് ഉടന്‍ വാഹനത്തിലുണ്ടായിരുന്ന അബ്ദുല്‍ സലാം, നിസാമുദ്ദീന്‍ എന്നിവര്‍ വാഹനം നിറുത്തി പുറത്തേക്ക് ഓടി. നിസാമുദ്ദീനാണ് വാഹനം ഓടിച്ചിരുന്നത്. മില്ലിനു സമീപം എത്തിയപ്പോള്‍ പെട്ടെന്ന് വാഹനത്തില്‍ നിന്നും ശക്തമായ പുക ഉയര്‍ന്നു എന്നും ഇതുമൂലം മുന്‍വശത്തെ റോഡ് മറ്റും കാണാന്‍ വരെ കഴിഞ്ഞില്ലെന്നും ഇദ്ദേഹം പറയുന്നു. പുറത്തിറത്തിയ ഉടന്‍ തീ ആളിക്കത്തി തൊട്ടടുത്ത വീട്ടുപറമ്പില്‍ നിന്നും പൈപ്പ് ഉപയോഗിച്ച് നാട്ടുകാര്‍ തീ അണക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
Post a Comment
0 Comments