കാസര്‍കോട്: മതംമാറി 32000 പേര്‍ സിറിയയിലേക്ക് പോയെന്ന കേരളത്തിനെതിരെ പ്രചരണം നടത്തുന്നവര്‍ക്ക് തെളിവ് സമര്‍പ്പിക്കാന്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി ജില്ല തലങ്ങളില്‍ ഒരുക്കിയ കൗണ്ടറുകളില്‍ കാസര്‍കോട് തെളിവ് നല്‍കാന്‍ ആരുമെത്തിയില്ല.
സംസ്ഥാന കമ്മിറ്റി ആഹ്വാനപ്രകാരമാണ് ജില്ലാതലത്തില്‍ പ്രത്യേകം കൗണ്ടറുകള്‍ വ്യാഴാഴ്ച്ച രാവിലെ പതിനൊന്ന് മണി മുതല്‍ അഞ്ച് മണി വരെ വെച്ചത്. തെളിവ് നല്‍കുന്നവര്‍ക്ക് പാരിതോഷികമായി ഒരു കോടി രൂപ നല്‍കുമെന്നും യൂത്ത് ലീഗ് പ്രഖ്യാപിച്ചിരുന്നു. കേരളത്തിന്റെ മഹിതമായ മതേതര പാരമ്പര്യത്തിന് കളങ്കപ്പെടുത്താനുള്ള ഹീനമായ ശ്രമമാണ് സിനിമയിലൂടെ സംഘ് പരിവാര്‍ നടത്തിയത്ത്.
രാഷ്ട്രീയ ലക്ഷ്യത്തോടെ സംഘ് പരിവാറിന്റെ പിന്തുണയോടെ ഇറങ്ങുന്ന ദി കേരള സ്റ്റോറി എന്ന സിനിമയാണ് 32000 പേര് മതം മാറി സിറിയയിലേക്ക് കേരളത്തില്‍ നിന്ന് പോയെന്ന വ്യാജം ആരോപണം ഉന്നയിച്ചത്. യഥാര്‍ഥ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ആണ് ഈ സിനിമയുടെ ചിത്രീകരണം എന്ന വാദവും ഉന്നയിക്കുകയുണ്ടായി. വിവിധ മതങ്ങള്‍ക്കിടയില്‍ വിദ്വേഷം പരത്തുക എന്ന ലക്ഷ്യത്തോടെ ആണ് ഈ സിനിമ ഇറക്കുന്നത്. സംഘ് പരിവാര്‍ കാലങ്ങളായി ഉയര്‍ത്തുന്ന ഈ വ്യാജ ആരോപണത്തിന് മറുപടി ആയിട്ട് കൂടിയാണ് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ഒരുകോടി രൂപ ഇനാം പ്രഖ്യാപിച്ചത്.
കാസറഗോഡ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ എം. ജി റോഡില്‍ സ്ഥാപിച്ച കൗകൗണ്ടര്‍ പ്രസ്‌ക്ലബ്ബ് മുന്‍ പ്രസിഡന്റ് ടി.എ ശാഫി ഉദ്ഘാടനം ചെയ്തു യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂര്‍ അദ്യക്ഷത വഹിച്ചു ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ് സ്വാഗതം പറഞ്ഞു മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ.അബ്ദുള്‍ റഹ്മാന്‍,എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്‌റഫ് എടനീര്‍ സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങളായ ടി.ഡി കബീര്‍,യൂസുഫ് ഉളുവാര്‍ നഗരസഭ ചെയര്‍മാന്‍ അഡ്വ.വി.എം മുനീര്‍ കെ.പി.സി.സി അംഗം അഡ്വ.ഗോവിദ്ധന്‍ നായര്‍,എ.കെ ആരിഫ്,അബ്ബാസ് ബീഗം,ഹമീദ് ബെദിര,അര്‍ജ്ജുന്‍ തായലങ്ങാടി,എം ബി ഷാനവാസ്,ഹാരിസ് തായല്‍,റഫീഖ് കേളോട്,നൂറുദ്ധീന്‍ ബെളിഞ്ചം,സിദ്ധീഖ് സന്തോഷ് നഗര്‍,റൗഫ് ബാവിക്കര,അനസ് എതിര്‍ത്തോട്,എ എ അസീസ്,അന്‍സാഫ് കുന്നില്‍ സംബന്ധിച്ചു.
Post a Comment
0 Comments