ബംഗളൂരു: കര്‍ണാടകയില്‍ 15 ഇന വാഗ്ദാനങ്ങളുമായി ബിജെപി തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്നാണ് പ്രധാന ഉറപ്പ്. ചിലവ് കുറഞ്ഞ ഭക്ഷണ ശാലകള്‍ അടല്‍ ആഹാര കേന്ദ്ര എന്ന പേരില്‍ ആരംഭിക്കും. എല്ലാ ബിപിഎല്‍ വീടുകള്‍ക്കും ദിവസവും അര ലിറ്റര്‍ നന്ദിനി പാല്‍ സൗജന്യമായി നല്‍കും. പോഷണ എന്ന പേരില്‍ മാസം തോറും 5 കിലോ ധാന്യവും സൗജന്യം. സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും തൊഴില്‍ രഹിതരായ യുവാക്കളുടെ മാനവ വിഭവ ശേഷി വികസനത്തിനും അക്ഷര പദ്ധതി നടപ്പാക്കും.
ആരോഗ്യ പദ്ധതിയിലൂടെ എല്ലാ വാര്‍ഡിലും നമ്മ ക്ലിനിക് തുറക്കും. മുതിര്‍ന്ന പൗരന്മാര്‍ക്ക് വാര്‍ഷിക സൗജന്യ മെഡിക്കല്‍ ചെക്കപ്പ് ഉറപ്പാക്കും. അഭിവൃദ്ധി പദ്ധതിയിലൂടെ കൃഷിയും ടെക്‌നോളജിയും സംയോജിപ്പിക്കാന്‍ പദ്ധതി നടപ്പാക്കും. ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കും, 30,000 കോടി കെ അഗ്രി ഫണ്ട് നടപ്പാക്കും. ടൂറിസം വികസനത്തിനും, വ്യവസായിക ഇടനാഴികളുടെ വികസനത്തിനുമായി പദ്ധതി നടപ്പിലാക്കും. വര്‍ഷം തോറും ബിപിഎല്‍ കുടുംബങ്ങള്‍ക്ക് 3 പാചകവാതക സിലിണ്ടര്‍ സൗജന്യമായി നല്‍കുമെന്നും ബിജെപി വാഗ്ദാനം ചെയ്യുന്നു.
Post a Comment
0 Comments