മംഗളൂരു: കര്‍ണാടക കടബ താലൂക്കിലെ അലങ്കാരു സ്വദേശിയായ പ്രമുഖ വ്യവസായി അരയില്‍ ബലൂണ്‍ കെട്ടിയ ശേഷം പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടി ആത്മഹത്യ ചെയ്തു. അലങ്കാരുവിലെ കള്ള് ചെത്തുതൊഴിലാളി അസോസിയേഷന്‍ പ്രസിഡണ്ട് കൂടിയായ ചന്ദ്രശേഖര അലങ്കാരു (67)വാണ് മരിച്ചത്.വെള്ളിയാഴ്ച രാവിലെ ശാന്തിമൊഗെരുവിലെ പാലത്തില്‍ നിന്ന് കുമാരധാര പുഴയിലേക്ക് ചാടിയാണ് ചന്ദ്രശേഖര ജീവനൊടുക്കിയത്.
ചന്ദ്രശേഖര പുലര്‍ച്ചെ കാറിലെത്തി പാലത്തില്‍ കാര്‍ നിര്‍ത്തി പുഴയിലേക്ക് ചാടുകയായിരുന്നു. രാവിലെ ചന്ദ്രശേഖരയെ കാണാതായതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ തിരച്ചില്‍ നടത്തുകയും പാലത്തില്‍ ഇയാളുടെ കാര്‍ കണ്ടെത്തുകയും ചെയ്തു. പിന്നീട് പുഴയില്‍ ബലൂണ്‍ പൊങ്ങിക്കിടക്കുന്നത് കണ്ടു. പരിസരവാസികളുടെ സഹായത്തോടെയാണ് മൃതദേഹം പുഴയില്‍ നിന്ന് പുറത്തെടുത്തത്.
ചന്ദ്രശേഖര മാനസിക വിഭ്രാന്തിയിലായിരുന്നുവെന്നും ഇതാകാം ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നും ബന്ധുക്കള്‍ പറഞ്ഞു. ചന്ദ്രശേഖര ബില്ലവ സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുകയും ശരവൂര്‍ ശ്രീ ദുര്‍ഗാപരമേശ്വരി ക്ഷേത്രത്തിലെ ഭരണസമിതിയിലും ദീര്‍ഘകാലം സേവനമനുഷ്ഠിക്കുകയും ചെയ്തു. വ്യാഴാഴ്ച രാത്രിയും ഇദ്ദേഹം ശ്രീ ദുര്‍ഗാപരമേശ്വരി ക്ഷേത്രത്തിലെത്തി പ്രത്യേക പൂജ നടത്തിയിരുന്നു.
Post a Comment
0 Comments