ഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് 75 രൂപയുടെ പ്രത്യേക നാണയം പുറത്തിറക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ധനമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികമായതിനാലാണ് 75 രൂപയുടെ നാണയം പുറത്തിറക്കുന്നത്. നാണയത്തിന്റെ ഒരു ഭാഗത്ത് അശോക സ്തംഭമുണ്ടാവും. അതിനുതാഴെ 'സത്യമേവ ജയതേ' എന്ന് എഴുതും. 'ഭാരത്' എന്ന് ദേവനാഗരി ലിപിയില്‍ ഇടത് വശത്തും 'ഇന്ത്യ' എന്ന് ഇംഗ്ലീഷില്‍ വലത് വശത്തും അടയാളപ്പെടുത്തും. നാണയത്തിന്റെ മറുവശത്ത് പാര്‍ലമെന്റ് മന്ദിരത്തിന്റെ ചിത്രം ആലേഖനം ചെയ്യും. 'സന്‍സദ് സന്‍കുല്‍' എന്ന് ദേവനാഗരി ലിപിയില്‍ മുകളിലും പാര്‍ലമെന്റ് കോംപ്ലക്‌സ് എന്ന് ഇംഗ്ലീഷില്‍ താഴെയും രേഖപ്പെടുത്തും.
പുതിയ പാര്‍ലമെന്റ് ഉദ്ഘാടനം: 75 രൂപയുടെ നാണയം പുറത്തിറക്കും
14:42:00
0
ഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് 75 രൂപയുടെ പ്രത്യേക നാണയം പുറത്തിറക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ധനമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികമായതിനാലാണ് 75 രൂപയുടെ നാണയം പുറത്തിറക്കുന്നത്. നാണയത്തിന്റെ ഒരു ഭാഗത്ത് അശോക സ്തംഭമുണ്ടാവും. അതിനുതാഴെ 'സത്യമേവ ജയതേ' എന്ന് എഴുതും. 'ഭാരത്' എന്ന് ദേവനാഗരി ലിപിയില്‍ ഇടത് വശത്തും 'ഇന്ത്യ' എന്ന് ഇംഗ്ലീഷില്‍ വലത് വശത്തും അടയാളപ്പെടുത്തും. നാണയത്തിന്റെ മറുവശത്ത് പാര്‍ലമെന്റ് മന്ദിരത്തിന്റെ ചിത്രം ആലേഖനം ചെയ്യും. 'സന്‍സദ് സന്‍കുല്‍' എന്ന് ദേവനാഗരി ലിപിയില്‍ മുകളിലും പാര്‍ലമെന്റ് കോംപ്ലക്‌സ് എന്ന് ഇംഗ്ലീഷില്‍ താഴെയും രേഖപ്പെടുത്തും.
Post a Comment
0 Comments