തൃശൂര്‍: കുന്നകുളം ആംബുലന്‍സ് മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു. എരത്തംകോട് സ്വദേശികളായ റഹ്‌മത്ത് (48), ഫെമിന (30), ഭര്‍ത്താവ് ആബിദ് (35) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ ആയിരുന്നു അപകടം. ആംബുലന്‍സില്‍ ഉണ്ടായിരുന്ന മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
കനത്ത മഴയില്‍ ആംബുലന്‍സ് നിയന്ത്രണം വിട്ട് മരത്തില്‍ ഇടിക്കുകയായിരുന്നു. ന്യുമോണിയ ബാധിച്ച് കടുത്ത ശ്വാസതടസം നേരിട്ട ഫെമിനയെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു അപകടം. റഹ്‌മത്തിന്റെ മകന്‍ ഫാരിസ്, ആംബുലന്‍സ് ഡ്രൈവര്‍ ഷുഹൈബ്, സുഹൃത്ത് സാദിഖ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഷുഹൈബിനെ തൃശൂര്‍ സണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുളളവര്‍ കുന്നംകുളം മലങ്കര ആശുപത്രിയില്‍ ചികിത്സയിലാണ്. വിവരമറിഞ്ഞ് അപകട സ്ഥലത്തേയ്ക്ക് പോയ മറ്റൊരു ആംബുലന്‍സ് കുന്നംകുളത്ത് പിക്കപ്പ് വാനുമായി കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്കേറ്റു.
Post a Comment
0 Comments