Type Here to Get Search Results !

Bottom Ad

ധനകാര്യം സിദ്ധരാമയ്യക്ക്, ഡി.കെയ്ക്ക് നഗരവികസനം, ആഭ്യന്തരം പരമേശ്വരക്ക്; വകുപ്പുകളില്‍ അന്തിമ ഉത്തരവിറങ്ങി


കര്‍ണാടക മന്ത്രിസഭയിലെ വകുപ്പ് വിഭജനത്തില്‍ അന്തിമ തീരുമാനമായി. ധനകാര്യം, ഇന്റലിജന്‍സ് വകുപ്പുകള്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കാണ്. ജലസേചനം, ബംഗളുരു നഗര വികസനം എന്നീ വകുപ്പുകള്‍ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന് നല്‍കി. ഇന്റലിജന്‍സ് ഒഴികെ ആഭ്യന്തരവകുപ്പ് ജി. പരമേശ്വരയ്ക്കാണ്.

വ്യവസായ വകുപ്പ് എം ബി പാട്ടീലിനും റവന്യൂ വകുപ്പ് കൃഷ്ണ ബൈര ഗൗഡയ്ക്കും മൈനിങ് & ജിയോളജി വകുപ്പ് എസ്.എസ് മല്ലികാര്‍ജുനും നല്‍കി. മന്ത്രിസഭയിലെ ഏക വനിതാ അംഗം ലക്ഷ്മി ഹെബ്ബാള്‍ക്കര്‍ക്ക് വനിതാ ശിശുക്ഷേമ വകുപ്പാണ് നല്‍കിയിരിക്കുന്നത്. മധു ബംഗാരപ്പയ്ക്ക് വിദ്യാഭ്യാസ വകുപ്പും സമീര്‍ അഹമ്മദ് ഖാന് ന്യൂനപക്ഷ വകുപ്പ് ദിനേശ് ഗുണ്ടുറാവുവിന് ആരോഗ്യം-കുടുംബക്ഷേമ വകുപ്പും നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad