കര്‍ണാടക തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും. ശനിയാഴ്ച ഹുബ്ബള്ളിയില്‍ സോണിയ പ്രചാരണം നടത്തും. കര്‍ണാടകയില്‍ ഭാരത് ജോഡോ യാത്രയിലും സോണിയ പങ്കെടുത്തിരുന്നു. നീണ്ട ഇടവേളക്ക് ശേഷമാണ് സോണിയ ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുന്നത്.
കര്‍ണാടകത്തിലെ കോണ്‍ഗ്രസ് പ്രകടന പത്രികയിലെ പരമാര്‍ശത്തില്‍ പ്രതിഷേധിച്ച് ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ എഐസിസി ആസ്ഥാനത്തേക്കും സോണിയ ഗാന്ധിയുടെ വസതിയിലേക്കും കഴിഞ്ഞ ദിവസം മാര്‍ച്ച് നടത്തിയിരുന്നു.
പോപ്പുലര്‍ ഫ്രണ്ടിനോട് താരതമ്യപ്പെടുത്തി തീവ്രവാദ സ്വഭാവമുള്ള സംഘടനയെന്ന് പ്രകടനപത്രികയില്‍ വിശേഷിപ്പിച്ചതിന് എതിരെയായിരുന്നു ബജ്‌രംഗ്ദളിന്റെ പ്രതിഷേധം. ഇതോടെ സോണിയ ഗാന്ധിയുടെ വസതിക്ക് സുരക്ഷ വര്‍ധിപ്പിച്ചിരുന്നു.
Post a Comment
0 Comments