ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുനേരെ മൊബൈല്‍ ഫോണ്‍ എറിഞ്ഞ് യുവതി. കര്‍ണാടകയില്‍ ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന റോഡ് ഷോയ്ക്കിടെയാണ് സംഭവം. മൊബൈല്‍ എറിഞ്ഞയാളെ പൊലീസ് തിരിച്ചറിഞ്ഞു. ഇന്നലെ വൈകിട്ട് മൈസൂരുവിലെ കെ.ആര്‍ സര്‍ക്കിളില്‍ നടന്ന റോഡ് ഷോയ്ക്കിടെയാണ് സുരക്ഷാവീഴ്ച റിപ്പോര്‍ട്ട് ചെയ്തത്. തുറന്ന വാഹനത്തിലായിരുന്നു റോഡ്ഷോ. ഇതിനിടെയാണ് ആള്‍ക്കൂട്ടത്തിലുണ്ടായിരുന്ന യുവതി മോദിക്കുനേരെ മൊബൈല്‍ ഫോണ്‍ എറിഞ്ഞത്. തലനാരിഴയ്ക്കാണ് മോദി രക്ഷപ്പെട്ടത്. മുന്‍ കര്‍ണാടക മുഖ്യമന്ത്രി കെ.എസ് ഈശ്വരപ്പയും മറ്റ് ബി.ജെ.പി നേതാക്കളും വാഹനത്തിലുണ്ടായിരുന്നു.
മോദിക്കു നേരെ മൊബൈല്‍ ഫോണ്‍ എറിഞ്ഞ് യുവതി; റോഡ് ഷോയ്ക്കിടെ സുരക്ഷാവീഴ്ച
16:13:00
0
ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുനേരെ മൊബൈല്‍ ഫോണ്‍ എറിഞ്ഞ് യുവതി. കര്‍ണാടകയില്‍ ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന റോഡ് ഷോയ്ക്കിടെയാണ് സംഭവം. മൊബൈല്‍ എറിഞ്ഞയാളെ പൊലീസ് തിരിച്ചറിഞ്ഞു. ഇന്നലെ വൈകിട്ട് മൈസൂരുവിലെ കെ.ആര്‍ സര്‍ക്കിളില്‍ നടന്ന റോഡ് ഷോയ്ക്കിടെയാണ് സുരക്ഷാവീഴ്ച റിപ്പോര്‍ട്ട് ചെയ്തത്. തുറന്ന വാഹനത്തിലായിരുന്നു റോഡ്ഷോ. ഇതിനിടെയാണ് ആള്‍ക്കൂട്ടത്തിലുണ്ടായിരുന്ന യുവതി മോദിക്കുനേരെ മൊബൈല്‍ ഫോണ്‍ എറിഞ്ഞത്. തലനാരിഴയ്ക്കാണ് മോദി രക്ഷപ്പെട്ടത്. മുന്‍ കര്‍ണാടക മുഖ്യമന്ത്രി കെ.എസ് ഈശ്വരപ്പയും മറ്റ് ബി.ജെ.പി നേതാക്കളും വാഹനത്തിലുണ്ടായിരുന്നു.
Post a Comment
0 Comments