കല്ലൂര്‍: തമിഴ്നാട്ടിലെ കല്ലൂരില്‍ ജല്ലിക്കെട്ടിനിടെ കാള വിരണ്ടുണ്ടായ അക്രമത്തില്‍ പൊലീസുകാരനടക്കം രണ്ട് പേര്‍ കുത്തേറ്റ് മരിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് കോണ്‍സ്റ്റബിളും കാഴ്ചക്കാരനുമാണ് മരിച്ചത്. കാളയുടെ കുത്തേറ്റ സുബ്രഹ്മണ്യന്‍ എന്നയാളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസുകാരനായ നവനീത കൃഷ്ണന് കുത്തേറ്റത്.
മീമിസാല്‍ സ്റ്റേഷനിലെ ഓഫിസറായ നവനീതിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പുതുക്കോട്ടൈ, ശിവഗാംഗി, മധുരെ, ദിണ്ടിഗല്‍, ത്രിച്ചി എന്നിവിടങ്ങളില്‍ നിന്നെത്തിച്ച 400ലേറെ കാളകള്‍ പങ്കെടുത്ത ജല്ലിക്കെട്ടിനിടെയാണ് അപകടമുണ്ടായത്. ആറായിരത്തിലേറെപ്പേര്‍ ജല്ലിക്കെട്ട് കാണാനെത്തിയിരുന്നു
Post a Comment
0 Comments