മംഗളൂരു: തീവ്രഹിന്ദുത്വ സംഘടന നേതാവ് ചന്ദ്രു മൊഗറിനെതിരെ വര്‍ഷം മുമ്പ് നല്‍കിയ പരാതിയില്‍ ബംഗളൂറു സഞ്ജയ് നഗര്‍ പൊലീസ് കേസെടുത്ത് ഫയല്‍ അന്വേഷണത്തിനായി മംഗളൂറു ഉര്‍വ പൊലീസിന് കൈമാറി.ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍
(എഐഎംഐഎം) ബംഗളൂറു വക്താവ് ഷെയ്ഖ് സിയ നൊമാനി കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 22ന് നല്‍കിയ പരാതിയിലാണ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത് ഈ മാസം 17ന് ഉര്‍വ പൊലീസിന് കൈമാറിയത്.എഫ്‌ഐആര്‍ ലഭിച്ചു വെന്നും ആഴ്ചക്കിടയില്‍ ആരേയും ചോദ്യം ചെയ്തിട്ടില്ലെന്നും മംഗളൂറു സിറ്റി പോലീസ് കമ്മീഷണര്‍ കുല്‍ദീപ് കുമാര്‍ ജയിന്‍ പറഞ്ഞു.
വിദ്വേഷ പ്രസംഗ വീഡിയോ സംബന്ധിച്ച പരാതി ലഭിച്ചതോടെ ബംഗളൂറു ക്രൈംബ്രാഞ്ച് ട്വിറ്ററുമായി ബന്ധപ്പെട്ട് ഐപി വിലാസം സംഘടിപ്പിച്ചിരുന്നു.തീവ്രഹിന്ദുത്വ സ്വാധീന മേഖലയായ മംഗളൂരുവിലെ സനാദന്‍ സാന്‍സ്ഥ കാര്യാലയമാണ് വീഡിയോ ഉറവിടം എന്ന് കണ്ടെത്തിയതോടെ പരാതിയില്‍ തുടര്‍നടപടിയുണ്ടായില്ല. ഇതാണ് കര്‍ണാടകയിലെ ഭരണമാറ്റത്തോടെ വീണ്ടും പൊങ്ങിയത്.
Post a Comment
0 Comments