കാസര്‍കോട്: മാലിന്യ നിര്‍മാര്‍ജന വിഷയവുമായി ബന്ധപ്പെട്ട് മംഗല്‍പ്പാടി ഗ്രാമപഞ്ചായത്ത് ഭരണസമിതി പിരിച്ചുവിടുമെന്ന കാസര്‍കോട് ജില്ലാ കലക്ടറുടെ പ്രസ്താവന അങ്ങേയറ്റം പ്രതിഷേധാര്‍ഹവും ജനാധിപത്യ സംവിധാനത്തോടുള്ള വെല്ലുവിളിയുമാണെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജിയും ജനറല്‍ സെക്രട്ടറി ഇന്‍ ചാര്‍ജ്ജ് എ.ജി.സി ബഷീറും സംയുക്തപ്രസ്താവനയില്‍ പറഞ്ഞു.
ഒരു ലക്ഷത്തിലധികം ജനസംഖ്യയുള്ളജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്തില്‍ മാലിന്യ പ്രശ്‌നംപരിമിതിക്കകത്തുംപരിഹരിക്കാനാവാത്ത വണ്ണം രൂക്ഷമായി മാറിയപ്പോള്‍സര്‍ക്കാറിന്റെ പ്രത്യേക അനുമതിക്ക് വിധേയമായി നടപ്പിലാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ഇക്കാര്യത്തില്‍പഞ്ചായത്ത്നടത്തിക്കൊണ്ടിരിക്കുന്നത്.
ഹരിത കര്‍മ്മസേനക്കുള്ള പ്രത്യേക വേതനത്തിനുള്ള അനുമതി സംസ്ഥാന ആസൂത്രണ ബോര്‍ഡ് കോര്‍ഡിനേഷന്‍കമ്മിറ്റിയുടെ അനുമതിക്കായി കാത്തിരിക്കുകയാണ്. ദേശീയ പാതയോരത്ത് കെട്ടികിടക്കുന്ന മാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനി തന്നെ നീക്കിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.
ഇരുട്ടിന്റെ മറവില്‍ മാലിന്യങ്ങള്‍നിഷേപിക്കുന്നവരെ കണ്ടെത്താന്‍ ഏഴ് സ്ഥലങ്ങളിലാണ് സി.സി.ടി.വി ക്യാമറ പഞ്ചായത്ത് സ്ഥാപിച്ചിരിക്കുന്നത്. ഇതൊക്കെ വ്യക്തമായി അറിഞ്ഞിട്ടും ജില്ലാ ഭരണകൂടത്തിന്റെ നീക്കം ധിക്കാരം നിറഞ്ഞതും ദുരൂഹതയുളവാക്കുന്നതുമാണെന്ന് നേതാക്കള്‍ ചൂണ്ടിക്കാണി. കളക്ടറുടെ നോട്ടീസ് കൈപറ്റിദിവസങ്ങള്‍ക്കകം തന്നെ പഞ്ചായത്ത് ഇക്കാര്യത്തില്‍ ചെയ്തു വരുന്ന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച്വിശദീകരണം നല്‍കിയിട്ടു പോലും ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു ഭരണസമിതി പിരിച്ചു വിടുമെന്ന് എത്ര ലാഘവത്തോടെയാണ് കളക്ടര്‍ പറഞ്ഞു വച്ചിരിക്കുന്നത്. കളക്ടറുടെ പ്രസ്താവന അനവസരത്തിലുള്ളതും അനുചിതവുമാണെന്നും നേതാക്കള്‍ പറഞ്ഞു.
Post a Comment
0 Comments