എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസ് പ്രതി ഷാരൂഖ് സെയ്ഫിയെ കസ്റ്റഡിയിലെടുത്തു കേരളത്തില്‍ എത്തിക്കുന്നതിനിടെ വാഹനത്തെ പിന്തുടര്‍ന്ന് ലൈവായി സംപ്രേക്ഷണം ചെയ്ത ചാനല്‍ സംഘത്തിനെതിരെ പൊലീസ് കേസെടുത്തു. മാതൃഭൂമി ന്യൂസിലെ കണ്ണൂര്‍ ജില്ലാ റിപ്പോര്‍ട്ടര്‍ ഫെലിക്സ്, ക്യാമറാമാന്‍ ഷാജു ചന്തപ്പുര, ഡ്രൈവര്‍ അസ്ലം എന്നിവര്‍ക്കെതിരേയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം പ്രതിയുമായി സഞ്ചരിച്ച കാര്‍ കണ്ണൂര്‍ മമ്മാക്കുന്ന് റോഡില്‍വച്ച് പഞ്ചറായിരുന്നു. ടയര്‍ മാറ്റാനായി നിര്‍ത്തിയപ്പോഴാണ് ചാനല്‍ സംഘം ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്. ടയര്‍ മാറ്റി സംഘം യാത്ര തുടരുന്നതിനിടെ ചാനല്‍സംഘം കാറിനെ പിന്തുടര്‍ന്നു തത്സമയ സംപ്രേക്ഷണം നല്‍കുകയായിരുന്നു. ഇങ്ങനെയുള്ള ഇടപെടലില്‍ പെലീസിന് ഡ്യൂട്ടി ചെയ്യാനായില്ലെന്നാണ് കേസ്.
Post a Comment
0 Comments