Type Here to Get Search Results !

Bottom Ad

ഖാസി സമരം: ചെമ്പരിക്ക കടപ്പുറത്ത് പ്രക്ഷോഭ പരിപാടി ഇന്ന്


കാസര്‍കോട്: സമസ്തയുടെ സമുന്നത നേതാക്കളിലൊരാളും ചെമ്പരിക്ക- മംഗളൂരു ഖാസിയുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ ദുരൂഹ സാഹചര്യത്തിലെ കൊലപാതകത്തില്‍ ഉന്നത സിബിഐ ടീമിന്റെ നേതൃത്വത്തില്‍ പുനരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് ചെമ്പരിക്ക കടപ്പുറത്ത് ആരംഭിക്കും. അനിശ്ചിതകാല സമരത്തിന്റെ ഉദ്ഘാടനം ജസ്റ്റിസ് കമാല്‍ പാഷ ഉദ്ഘാടനം ചെയ്യും. സമസ്ത വൈസ് പ്രസിഡന്റ് യു.എം അബ്ദുല്‍ റഹ്മാന്‍ മൗലവി, ജില്ലാ പ്രസിഡന്റ് ത്വാഖ അഹമ്മദ് മൗലവി, സെക്രട്ടറി അബ്ദുസലാം ദാരിമി ആലംപാടി, കെടി അബ്ദുല്ല ഫൈസി, എം.എല്‍.എമാര്‍, മതരാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad