തിരുവനന്തപുരം: ഭാര്യയുടെ സ്‌കൂട്ടറില്‍ യുവാവ് ഒരു സ്ത്രീയുമായി പോകുന്നത് റോഡ് ക്യാമറയില്‍ പതിഞ്ഞതിന് പിന്നാലെ കുടുംബ കലഹം. ക്യാമറയില്‍ പതിഞ്ഞ ചിത്രം മോട്ടര്‍ വാഹന വകുപ്പില്‍ നിന്ന് ആര്‍ സി ഓണറായ ഭാര്യയുടെ ഫോണിലേക്കു വന്നതോടെയാണ് സംഭവം വഷളായത്. തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കം മര്‍ദനത്തില്‍ കലാശിച്ചതോടെ തന്നെയും മൂന്നു വയസുള്ള കുഞ്ഞിനെയും മര്‍ദിച്ചെന്നു കാട്ടി ഭാര്യ നല്‍കിയ പരാതിയില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം കരമന പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.യുവാവും സ്ത്രീയും സ്‌കൂട്ടറില്‍ ഹെല്‍മറ്റ് ധരിക്കാതെ പോകുന്നത് എഐ ക്യാമറയില്‍ പതിഞ്ഞതോടെ നിയമലഘനം ചൂണ്ടിക്കാട്ടിയുള്ള പിഴയും ചിത്രവും ഭാര്യയുടെ ഫോണിലേക്ക് എംവിഡി മെസേജായി അയക്കുകയും ചെയ്തു. ചിത്രം കണ്ടതോടെ സ്‌കൂട്ടറിന് പിന്നിലിരുന്ന സ്ത്രീ ആരാണെന്ന് ചോദി ച്ചു ഭാര്യ ഭര്‍ത്താവുമായി വഴക്കിട്ടു. തര്‍ക്കത്തിനൊടുവില്‍ തന്നെയും കുഞ്ഞിനെയും മര്‍ദിച്ചെന്ന് ഭാര്യ പരാതി നല്‍കുകയും തുടര്‍ന്ന് ഭര്‍ത്താവിനെ പിടികൂടുകയും ചെയ്തു. ഇടുക്കി സ്വദേശിയായ യുവാവിനെ കോടതിയില്‍ ഹാജരാക്കി.
Post a Comment
0 Comments