കാഞ്ഞങ്ങാട്: മേക്കപ്പ് ആര്‍ടിസ്റ്റായ യുവതിയെ ലോഡ്ജ് മുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഉദുമ മാങ്ങാട് മുക്കുന്നോത്തെ ദേവിക (34) യാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. കാഞ്ഞങ്ങാട് പുതിയകോട്ട സപ്തഗിരി ലോഡ്ജ് മുറിയിലാണ് യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കാമുകനായ സതീഷ് (36) കൊല നടത്തിയ ശേഷം ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി കീഴടങ്ങിയതായി പൊലീസ് പറഞ്ഞു.
സതീഷിനെ കാഞ്ഞങ്ങാട് ഡിവൈഎസ്പി പി ബാലകൃഷ്ണന്‍, സിഐ കെപി ഷൈന്‍, എസ്‌ഐ കെ വി ഗണേഷ് എന്നിവര്‍ വിശദമായി ചോദ്യം ചെയ്തുവരികയാണ്. യുവതി ഒന്നിച്ചുകഴിയാന്‍ വിസമ്മതിച്ചതാവാം കൊലയ്ക്ക് കാരണമെന്നാണ് സംശയിക്കുന്നത്. ലോഡ്ജ് മുറി പുറത്തുനിന്ന് പൂട്ടിയശേഷമാണ് യുവാവ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ചൊവ്വാഴ്ചയാണ് ഇവര്‍ മുറിയെടുത്തത്. ഇരുവരും നേരത്തെ തന്നെ പ്രണയത്തിലായിരുന്നുവെന്നും ഇരുവരും വിവാഹിതരാണെന്നും പൊലീസ് പറഞ്ഞു. യുവതിക്ക് ഭര്‍ത്താവും രണ്ട് മക്കളുമുണ്ട്. യുവാവിന് ഭാര്യയും ഒരു കുട്ടിയുമുണ്ട്.
Post a Comment
0 Comments