കൊച്ചി: പ്രവാസികള്‍ തത്കാലത്തേക്ക് കേരളത്തില്‍ വ്യവസായമോ വ്യാപാരമോ നടത്താന്‍ ഒരുങ്ങരുതെന്ന് പത്തനാപുരം എംഎല്‍എ കെ.ബി ഗണേഷ് കുമാര്‍. കേരളത്തില്‍ പണം നിക്ഷേപിക്കുന്നതിനേക്കാള്‍ നല്ലത് ആ പണം ബാങ്കില്‍ നിക്ഷേപിക്കുന്നതണെന്നും അദേഹം മുന്നറിയിപ്പ് നല്‍കി. റിയാദില്‍ കൊട്ടാരക്കരയിലെ പ്രവാസികളുടെ അസോസിയേഷന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം.
പ്രവാസികള്‍ ഇപ്പോള്‍ നില്‍ക്കുന്നത് പൊന്‍മുട്ടയിടുന്ന താറാവുള്ള സ്ഥലത്താണെന്നും എന്നാല്‍ നാട്ടിലെത്തിയാല്‍ ചവിട്ടു കിട്ടുന്ന താറാവാകുമെന്നും അദേഹം പറഞ്ഞു. പ്രവാസ ജീവിതം കൊണ്ട് ഉണ്ടാകുന്ന പണം നാട്ടില്‍ വന്ന് നിക്ഷേപിച്ചാല്‍ എന്താകും എന്ന കാര്യം നിങ്ങളോര്‍ക്കണം. നിങ്ങള്‍ക്കിപ്പോ ഇവിടെ നല്ല ജോല്ലിയുണ്ട്, ബിസിനസുണ്ട്. അപ്പോള്‍ അതാണ് നല്ലത്. കേരളം ബിസിനസ് സൗഹൃദമായിട്ടില്ലെന്നും ഗണേഷ് കുമാര്‍ ആരോപിച്ചു.
Post a Comment
0 Comments