കാസര്‍കോട്: സകല ജീവികളോടും സഹാനുഭൂതി കാണിക്കുകയും പകരം വെക്കാനില്ലാത്ത പ്രവര്‍ത്തനങ്ങളിലൂടെ സംഘടനാ സാരഥ്യത്തിന് സൗന്ദര്യം പകരുകയും ചെയ്ത കേബിള്‍ ടി.വി ഓപ്പറേറ്റേര്‍സ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് എന്‍.എച്ച് അന്‍വറിന്റെ സേവനംകാലം എപ്പോഴും സ്മരിക്കുമെന്ന് മുതിര്‍ന്ന മുതിര്‍ന്ന പ്രവര്‍ത്തകനും ദി എയിഡം സി.എം.ഡിയുമായ വെങ്കിടേഷ് രാമകൃഷ്ണന്‍ പറഞ്ഞു. പിറന്നു വീഴുന്ന ഓരോ കുട്ടിക്കും അന്‍വറിന്റെ ഓര്‍മയ്ക്കായി 'എന്റെ കണ്‍മണിക്ക്' എന്ന പേരില്‍ സമ്മാനിക്കുന്ന ആദ്യത്തെ പാരിതോഷികം അദ്ദേഹത്തിന്റെ ഹൃദയനൈര്‍മല്യത്തിന് സി.ഒ.എ സമര്‍പ്പിക്കുന്ന ആദരമാണെന്നും വെങ്കിടേഷ് രാമകൃഷ്ണന്‍ പറഞ്ഞു.
എന്‍.എച്ച് അന്‍വറിന്റെ ഏഴാം ഓര്‍മ ദിനത്തില്‍ കേബിള്‍ ടി.വി. ഓപ്പറേറ്റേര്‍സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയും സി.സി.എന്നും അന്‍വര്‍ ട്രസ്റ്റുമായി സഹകരിച്ച് കാസര്‍കോട്ട് സംഘടിപ്പിച്ച അനുസ്മരണ ചടങ്ങില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. അന്‍വറിന്റെ ആദ്യതട്ടകമായ കാസര്‍കോട്ട് അദ്ദേഹത്തിന്റെ ഓര്‍മയ്ക്കായി ഒരു സാംസ്‌കാരിക സ്‌ക്വയര്‍ നിര്‍മിക്കാന്‍ സി.ഒ.എ രംഗത്തുവരണമെന്നും ഇതിന് എം.എല്‍.എ ഫണ്ടില്‍ നിന്നുള്ള സഹായം ലഭ്യമാക്കുമെന്നും എം.എല്‍.എ പറഞ്ഞു.
നഗരസഭ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ മുഖ്യാതാഥിയായി. സി.ഒ.എ സംസ്ഥാന പ്രസിഡന്റ് അബൂബക്കര്‍ സിദ്ദീഖ് അധ്യക്ഷത വഹിച്ചു. എന്റെ കണ്‍മണിക്ക് ഫസ്റ്റ് ഗിഫ്റ്റ് കാരുണ്യ പദ്ധതിയുടെ ഉദ്ഘാടനവും ചടങ്ങില്‍ നടന്നു. സംസ്ഥാന സര്‍ക്കാരിന്റേയും ആരോഗ്യ വകുപ്പിന്റേയും അംഗീകാരത്തോടെയാണ് കേരളത്തിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ജനിക്കുന്ന നവജാതശിശുക്കള്‍ക്ക് ആദ്യ സമ്മാനമായി ബേബി കിറ്റുകള്‍ വിതരണം ചെയ്യുന്ന കാരുണ്യപദ്ധതി- എന്റെ കണ്‍മണി- ആരംഭിച്ചത്. ജില്ലയിലെ ഗിഫ്റ്റുകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നത് എറണാകുളം വി.പി.എസ് ലേക്ഷോര്‍ ഹോസ്പിറ്റലാണ്. അന്‍വര്‍ ഓര്‍മദിനത്തോടനുബന്ധിച്ച് ജില്ലയിലെ ആറു കേന്ദ്രങ്ങളില്‍ നടത്തുന്ന കാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള ഫണ്ട് സിഡ്കോ പ്രസിഡന്റ്് കെ. വിജയകൃഷ്ണന്‍ കൈമാറി.
കെ.സി.ബി.എല്‍ എം.ഡി പ്രജീഷ് അച്ചാണ്ടി കാരുണ്യ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. എറണാകുളം വി.പി.എസ് ലേക്ഷോര്‍ ആശുപത്രി എം.ഡി അഡ്വക്കറ്റ് എസ്.കെ അബ്ദുള്ള ഫസ്റ്റ് ഗിഫ്റ്റുകള്‍ കൈമാറി. എ.ഡി.എച്ച്.എസ് ഡോ. എ ജമാല്‍ അഹമ്മദ് ഏറ്റുവാങ്ങി. സി.ഒ.എ ജില്ലാ പ്രസിഡന്റ്് ഹരീഷ് പി. നായര്‍ സ്വാഗതവും സി.സി.എന്‍ ചെയര്‍മാന്‍ കെ. പ്രദീപ് കുമാര്‍ നന്ദിയും പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം എം. ലോഹിതാക്ഷന്‍, ജില്ലാ സെക്രട്ടറി എം.ആര്‍ അജയന്‍, സി.സി.എന്‍ എം.ഡി മോഹനന്‍ ടി.വി, മേഖലാ സെക്രട്ടറി കെ.സുനില്‍കുമാര്‍ സംസാരിച്ചു. സംസാരിക്കും. അന്‍വര്‍ ഓര്‍മദിനത്തിന്റെ ഭാഗമായി കേരളത്തിലെ 5000ലധികം ഓപ്പറേറ്റര്‍മാര്‍ അവരുടെ നെറ്റ് വര്‍ക്കുകളില്‍ പതാക ഉയര്‍ത്തി കേബിള്‍ ദിനം ആചരിച്ചു.
Post a Comment
0 Comments