ടിക് ടോക്കില്‍ വൈറലായ പാചകപരീക്ഷണം നടത്തിയ യുവതിക്ക് ഗുരുതമായി പൊള്ളലേറ്റു. മൈക്രോവേവ് ഓവനില്‍ മുട്ട പാകം ചെയ്യുന്ന രീതിയാണ് യുവതി പരീക്ഷിച്ചത്. മുട്ട പൊട്ടിത്തെറിച്ചാണ് യുവതിയുടെ മുഖത്താണ് ഗുരുതരമായി പൊള്ളലേറ്റത്. 37 കാരിയായ ഷാഫിയ ബഷീറിനാണ് പൊള്ളലേറ്റത്. ഒരു മഗ്ഗില്‍ തിളച്ച വെള്ളമെടുത്ത് അതില്‍ മുട്ടയെടുത്ത് മൈക്രോവേവില്‍ വെക്കുന്നതായിരുന്നു ആ പാചക രീതി. ഏതാനും മിനിറ്റുകള്‍ മുട്ട മൈക്രോവേവില്‍ വെച്ച ശേഷം തണുത്ത സ്പൂണ്‍ കൊണ്ട് പൊളിക്കാന്‍ നോക്കിയപ്പോള്‍ അത് പൊട്ടിത്തെറിക്കുകയായിരുന്നു. മുഖത്തിന്റെ വലുതു ഭാഗത്താണ് യുവതിക്ക് പൊള്ളലേറ്റത്.
അപകടത്തിന് ശേഷം സഹിക്കാന്‍ കഴിയാത്ത വേദനയാണെന്നും ഇനിയാര്‍ക്കും ഇത്തരം അപകടം സംഭവിക്കരുതെന്നും യുവതി പറയുന്നു. സോഷ്യല്‍മീഡിയയില്‍ വൈറലായ ഇത്തരം ട്രെന്‍ഡുകള്‍ പിന്തുടരുന്നത് അപകടമാണെന്നും യുവതി മുന്നറിയിപ്പ് നല്‍കുന്നു. മുഖത്തെ പൊള്ളലിന് ശമനമുണ്ടെന്നും ഭാഗ്യത്തിന് വലിയ മുറിവുകളൊന്നും സംഭവിച്ചിട്ടില്ലെന്നും ഷാഫിയ പറഞ്ഞതായി ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തിന് ശേഷം താന്‍ പേടിച്ചുപോയെന്നും ഇനി ഒരിക്കലും മുട്ട കഴിക്കില്ലെന്ന് പ്രതിജ്ഞയെടുത്തുവെന്നും ഫാബിയ ബഷീര്‍ പറഞ്ഞു.
Post a Comment
0 Comments