Type Here to Get Search Results !

Bottom Ad

ശ്രദ്ധേയമായി ഉദുമ മണ്ഡലം വനിതാലീഗ് സംഗമം; സ്ത്രീകള്‍ക്കു വേണ്ടത് ഈക്വല്‍ ജെന്ററല്ല, ഈക്വല്‍ ജസ്റ്റീസാണ്: കെ.എം ഷാജി


കളനാട്: ഉദുമ മണ്ഡലം വനിതാ ലീഗ് സംഘടിപ്പിച്ച റമസാന്‍ ക്വിസ് ഫെസ്റ്റ് വിജയികള്‍ക്കുള്ള ക്യാഷ് അവാര്‍ഡ് വിതരണ സംഗമം വനിതാ സാന്നിധ്യം കൊണ്ടും അച്ചടക്കത്തിലും ശ്രദ്ധേയമായി. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി സംഗമം ഉദ്ഘാടനം ചെയ്തു. 

സ്ത്രീകള്‍ക്കു വേണ്ടത് ഈക്വല്‍ ജെന്ററല്ല, ഈ ക്വല്‍ ജസ്റ്റീസാണെന്ന് കെഎം ഷാജി പറഞ്ഞു. ഈ കാലഘട്ടത്തിലെ സ്ത്രീകള്‍ വിദ്യാഭ്യാസം കൊണ്ടും ഗാര്‍ഹിക വൈദഗ്ധ്യം കൊണ്ടും പൊതു കാഴ്ചപ്പാടിലും സമൂഹത്തില്‍ ഏറെ മുന്നിലാണ്. അതിലേക്കു ഇനിയും ദിശാബോധം നല്‍കി പ്രൊഫഷനിലേക്കും സാമൂഹിക സേവനത്തിലേക്കും ഉയര്‍ത്തികൊണ്ടുവരാന്‍ കഴിയണം. ഭാവി തലമുറയുടെ കടിഞ്ഞാണ്‍ അവരുടെ കയ്യിലാണ്. പരസ്യത്തിന്റെ പ്രചാരണത്തിലും അടുക്കളയിലെ ചുവരുകള്‍ക്കുള്ളിലും ഒതുക്കി വീണ്ടും അബലരാക്കരുത്. മഹത്വമുള്ള മാതൃത്വമാണ് സ്ത്രീകളെന്ന് സമൂഹത്തിനും ഭരണകര്‍ത്താക്കള്‍ക്കും തിരിച്ചറിവുണ്ടാവണമെന്നും ഖുര്‍ആന്‍ വാക്യങ്ങളോടെ ഷാജി പറഞ്ഞു.

വനിതാലീഗ് മണ്ഡലം പ്രസിഡന്റ് ആയിഷ സഅദുള്ള അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അനീസ മന്‍സൂര്‍ മല്ലത്ത് സ്വാഗതം പറഞ്ഞു. മണ്ഡലം മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.ബി മുഹമ്മദ് കുഞ്ഞി റമസാന്‍ ക്വിസ് ഫെസ്റ്റ് -23 വിജയികളെ പ്രഖ്യാപിച്ചു. മൂന്നാം സ്ഥാനത്തേക്ക് ഏഴു പേരുള്ളതിനാല്‍ വനിതാ ലീഗ് ജില്ലാ പ്രസിഡന്റ് മുംതാസ് സമീറ ചെര്‍ക്കളം നറുക്കെടുത്തു. ഒന്നാം സ്ഥാനം പതിനായിരം രൂപയും രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക് അയ്യായിരവും 2500 രൂപയും ക്യാഷ് അവാര്‍ഡ് മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡന്റ് കല്ലട്ര അബ്ദുല്‍ കാദര്‍ വിതരണം ചെയ്തു. കോര്‍ഡിനേറ്റര്‍ക്ക് മണ്ഡലം മുസ്‌ലിം ലീഗിന്റെ സ്‌നേഹോപഹാരം നഫ്‌സിയ കാദുവിന് മുസ്‌ലിം ലീഗ് മണ്ഡലം ട്രഷറര്‍ ഹമീദ് മാങ്ങാട് വിതരണം ചെയ്തു.

ഉദുമ പഞ്ചായത്ത് വനിതാ ലീഗിന്റെ സ്‌നേഹോപഹാരവും നഫ്‌സിയ കാദുവിന് ചടങ്ങില്‍ നല്‍കി. മൂന്നാം സ്ഥാനത്തിന് നറുക്കെടുപ്പില്‍ പങ്കെടു ത്തവര്‍ക്ക് സ്‌നേഹോപഹാരം വനിതാ ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ഷാഹിന സലീം വിതരണം ചെയ്തു. നൂറുപേര്‍ക്ക് പ്രോത്സാഹന സമ്മാനവും ചടങ്ങില്‍ വിതരണം ചെയ്തു. മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ.ഇ.എ ബക്കര്‍, സെക്രട്ടറി എ.ബി ഷാഫി വനിതാ ലീഗ് ജില്ലാ വൈസ് പ്രസിഡന്റുമാരായ മറിയമ്മ അബ്ദുല്‍ കാദര്‍, എഎ ആയിഷ, മുസ്‌ലിം ലീഗ് മണ്ഡലം ഭാരവാഹികളായ അബ്ദുല്ല കുഞ്ഞി കീഴൂര്‍, കുന്നില്‍ ഹനീഫ ഹാജി, സോളാര്‍ കുഞ്ഞഹമ്മദ് ഹാജി, സിഎച്ച് അബ്ദുല്ല പരപ്പ, ഹാരിസ് തൊട്ടി, മുഹമ്മദ് കുഞ്ഞി പെരുമ്പള, കാദര്‍ കാത്തിം, ബി.എം അബൂബക്കര്‍, ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കര്‍,

വനിതാലീഗ് മണ്ഡലം ഭാരവാഹികളായ ഷക്കീല ബഷീര്‍, മുംതാസ് ഷെരീഫ്, അസ്മാബി റഷീദ്, നബീസ മുഹമ്മദ് കുഞ്ഞി, ഖൈറുനിസ, താഹിറ ദേലമ്പാടി, സമീറ അബ്ബാസ്, സക്കീന നജാസ്, ഹരിത സംസ്ഥാന വൈസ് പ്രസിഡന്റ് ഷഹീദ റഷീദ്, ജില്ലാ പ്രസിഡന്റ് ഫാത്തിമത്ത് ഷഹാന അല്‍ഐന്‍ കെ.എം.സി.സി ജില്ലാ പ്രസിഡന്റ് ഖാലിദ് പാഷ, നൗഷാദ് പാറപ്പള്ളി, അബ്ദുല്‍ കാദര്‍ കളനാട്, ടി.ഡി കബീര്‍, ഇബ്രാഹിം പാലാട്ട്, എംബി ഷാനവാസ്, സിദ്ധീഖ് പള്ളിപ്പുഴ, മുഹമ്മദ് കുഞ്ഞി ചോണായി, എം.എച്ച് മുഹമ്മദ് കുഞ്ഞി, റൗഫ് ബാവിക്കര, രാജു കലാഭവന്‍, ജലീല്‍ കടവത്ത്, കോര്‍ഡിനേറ്റര്‍ നഫ്‌സിയ കാദു പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad