Type Here to Get Search Results !

Bottom Ad

50 രൂപയില്‍ താഴെയുള്ള ആപ്പിളിന്റെ ഇറക്കുമതി നിരോധിച്ച് കേന്ദ്രം


ന്യൂഡല്‍ഹി| കിലോയ്ക്ക് 50 രൂപയില്‍ താഴെയുള്ള ആപ്പിളിന്റെ ഇറക്കുമതി വിലക്കി കേന്ദ്രം. എന്നാല്‍ കിലോഗ്രാമിന് 50 രൂപയ്ക്ക് മുകളില്‍ വിലയുള്ള ആപ്പിളുകള്‍ക്ക് ഇറക്കുമതി സൗജന്യമാണെന്ന് വിദേശ വ്യാപാര ഡയറക്ട്രേറ്റ് ജനറല്‍ അറിയിച്ചു. കുറഞ്ഞ ഇറക്കുമതി വില ഭൂട്ടാന് ബാധകമല്ലെന്നും വിജ്ഞാപനത്തില്‍ പറയുന്നു. ആപ്പിളിന്റെ ഇറക്കുമതി നയത്തില്‍ ഭേദഗതി വരുത്തിയതിന്റെ കാരണം ഡിജിഎഫ്ടി വ്യക്തമാക്കിയിട്ടില്ല. പുതിയ തീരുമാനം കശ്മീരിലെ ആപ്പിള്‍ കര്‍ഷകര്‍ക്ക് സഹായകമാകുമെന്നാണ് പ്രതീക്ഷയെന്ന കര്‍ഷകര്‍ വ്യക്തമാക്കി. 

Tags

Post a Comment

0 Comments

Top Post Ad

Below Post Ad