ഗാന്ധി നഗർ: രാജ്യത്തെ വിദ്യാഭ്യാസ സംവിധാനത്തിന് നാണക്കേടായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സംസ്ഥാനമായ ഗുജറാത്ത്. ഈ വർഷത്തെ പത്താം ക്ലാസ് പരീക്ഷാ ഫലം പുറത്തുവന്നപ്പോൾ സംസ്ഥാനത്തെ 157 സ്‌കൂളുകളിൽ ഒരു വിദ്യാർഥി പോലും ജയിച്ചില്ല. 1,084 സ്‌കൂളുകളിൽ 30 ശതമാനത്തിൽ താഴെ മാത്രമാണ് വിജയം. 64.62 ശതമാനമാണ് സംസ്ഥാനത്തെ മൊത്തം വിജയം. 272 സ്‌കൂളുകൾ മാത്രമാണ് 100 ശതമാനം വിജയം നേടിയിട്ടുള്ളത്.
സംസ്ഥാനത്തെ 3743 സ്‌കൂളുകളിൽ 50 ശതമാനത്തിൽ താഴെയാണ് വിജയശതമാനം.ഗുജറാത്ത് സെക്കൻഡറി എജ്യുക്കേഷൻ ബോർഡ് 2023 ലെ എസ്.എസ്.ഇ പത്താം ക്ലാസ് ഫലങ്ങൾ വ്യാഴാഴ്ചയാണ് പ്രസിദ്ധീകരിച്ചത്. കഴിഞ്ഞവർഷം 121 സ്‌കൂളുകളിൽ നിന്ന് ഒരാൾ പോലും പത്താംക്ലാസ് വിജയിച്ചിരുന്നില്ല. ഈ വർഷം അത് 157 ആയി വർധിച്ചു.
Post a Comment
0 Comments