ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ വിശ്വഹിന്ദുപരിഷത്ത് പോഷകസംഘടനയായ ബ്രജരംഗദളിനെ നിരോധിക്കുമെന്ന് പാര്‍ട്ടിയുടെ പ്രകടനപത്രികയില്‍. പോപ്പുലര്‍ ഫ്രണ്ടിനെ മാത്രമല്ല ന്യുനപക്ഷ- ഭൂരിപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ വെറുപ്പും ശത്രുതയും പ്രചരിപ്പിക്കുന്ന സംഘടനകളെയെല്ലാം നിരോധിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ പറഞ്ഞിരിക്കുന്നത്.
ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങള്‍ക്കിടയില്‍ വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പ്രകടനപത്രിക പറയുന്നു.അതോടൊപ്പം ഒരു വര്‍ഷത്തിനകം ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന ജനവിരുദ്ധവും നീതിരഹിതവുമായ നിയമങ്ങള്‍ റദ്ദാക്കുമെന്നും വാഗ്ദാനമുണ്ട്.
Post a Comment
0 Comments