‘ദ കേരള സ്റ്റോറി’ തമിഴ്‌നാട്ടില്‍ വിലക്കിയിട്ടില്ലെന്ന് സര്‍ക്കാര്‍. തമിഴ്‌നാട് പൊലീസ് എഡിജിപി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറയുന്നത്. മള്‍ട്ടിപ്ലക്‌സ് ഉടമകള്‍ ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തി വയ്ക്കുകയായിരുന്നു എന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്.
സിനിമയുടെ റിലീസിന് ശേഷം പ്രേഷകരുടെ മോശം പ്രതികരണം മൂലം മള്‍ട്ടിപ്ലക്‌സ് ഉടമകള്‍ കേരള സ്റ്റോറിയുടെ പ്രദര്‍ശനം നിര്‍ത്തിവച്ചത്. ചിത്രം തമിഴ്‌നാട്ടില്‍ നിരോധിച്ചുവെന്ന വാര്‍ത്തകളാണ് നേരത്തെ പ്രചരിച്ചിരുന്നത്. ഇതിനെതിരെയാണ് തമിഴ്‌നാട് പൊലീസിന്റെ സത്യവാങ്മൂലം.
അതേസമയം, കേരള സ്റ്റോറി നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഇന്നലെ ഹര്‍ജി ലിസ്റ്റ് ചെയ്‌തെങ്കിലും സമയക്കുറവ് മൂലം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. നിരോധനത്തിന് വിസമ്മതിച്ച കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരെയാണ് ഹര്‍ജി സമര്‍പ്പിച്ചത്.
ബംഗാളില്‍ ചിത്രം നിരോധിച്ചതിനെതിരെയുള്ള ഹര്‍ജിയാണ് ബുധനാഴ്ച്ച കോടതി പരിഗണിക്കുക. അതേസമയം, വിവാദങ്ങളും വിലക്കുകളും ഭേദിച്ചു കൊണ്ട് ഗംഭീര കളക്ഷനാണ് ചിത്രം തിയേറ്ററുകളില്‍ നിന്നും നേടിയിരിക്കുന്നത്. കഴിഞ്ഞ ദിവസം 135 കോടി നേടിയ ചിത്രം 150 കോടിയിലേക്ക് കുതിക്കുകയാണ്.
Post a Comment
0 Comments