മംഗളൂരു നഗരത്തിലെ സ്വകാര്യ നഴ്‌സിംഗ് കോളജിലെ 30 വിദ്യാര്‍ത്ഥികളെ ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹോസ്റ്റലില്‍ കുടിക്കാന്‍ ഉപയോഗിച്ച വെള്ളത്തില്‍ നിന്ന് വിഷബാധയേറ്റതാണെന്നാണ് കരുതുന്നത്.
വയറുവേദന, ഛര്‍ദ്ദി, വയറിളക്കം എന്നിവയാണ് അനുഭവപ്പെട്ടത്.നഗരത്തില്‍ വേനലില്‍ ശുദ്ധജല ക്ഷാമം അനുഭവപ്പെട്ടതിന് പിന്നാലെ പെയ്ത മഴ ജലസ്രോതസ്സുകള്‍ മലിനമാവാനിടയാക്കിയതായി പറയുന്നു. സ്മാര്‍ട്ട് സിറ്റി പദ്ധതി പ്രവൃത്തികള്‍ കാരണം പല ഭാഗങ്ങളിലും മലിനജലം കെട്ടിക്കിടക്കുകയാണ്.
നഗരത്തില്‍ വേനലില്‍ ശുദ്ധജല ക്ഷാമം അനുഭവപ്പെട്ടതിന് പിന്നാലെ പെയ്ത മഴ ജലസ്രോതസ്സുകള്‍ മലിനമാവാനിടയാക്കിയതായി പറയുന്നു. സ്മാര്‍ട്ട് സിറ്റി പദ്ധതി പ്രവൃത്തികള്‍ കാരണം പല ഭാഗങ്ങളിലും മലിനജലം കെട്ടിക്കിടക്കുകയാണ്.
Post a Comment
0 Comments