ചെന്നൈ: തമിഴ്‌നാട്ടില്‍ കല്യാണവീട്ടിലെ പാചകപ്പുരയില്‍ നിന്ന് പൊള്ളലേറ്റ യുവാവ് മരിച്ചു. തിരുവള്ളൂര്‍ മിഞ്ഞൂരിലാണ് സംഭവം. പാചകപ്പുരയില്‍ തിളച്ചുകൊണ്ടിരുന്ന രസത്തില്‍ വീണതോടെയാണ് യുവാവിന് പൊള്ളലേറ്റത്. എന്നൂര്‍ അത്തിപ്പട്ട് സ്വദേശി സതീഷാണ് (20) മരിച്ചത്. അപകടത്തെ തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ് ചെന്നൈ കില്‍പോക് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മിഞ്ഞൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കൊരുക്കുപ്പേട്ടയിലെ സ്വകാര്യ കോളേജില്‍ ബിസിഎ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു സതീഷ്. കാറ്ററിംഗ് സ്ഥാപനത്തില്‍ പാര്‍ട് ടൈം തൊഴിലാളികൂടിയായിരുന്നു.
കല്യാണവീട്ടിലെ പാചകപ്പുരയില്‍ തിളച്ച രസത്തില്‍ വീണ് യുവാവ് മരിച്ചു
16:45:00
0
ചെന്നൈ: തമിഴ്‌നാട്ടില്‍ കല്യാണവീട്ടിലെ പാചകപ്പുരയില്‍ നിന്ന് പൊള്ളലേറ്റ യുവാവ് മരിച്ചു. തിരുവള്ളൂര്‍ മിഞ്ഞൂരിലാണ് സംഭവം. പാചകപ്പുരയില്‍ തിളച്ചുകൊണ്ടിരുന്ന രസത്തില്‍ വീണതോടെയാണ് യുവാവിന് പൊള്ളലേറ്റത്. എന്നൂര്‍ അത്തിപ്പട്ട് സ്വദേശി സതീഷാണ് (20) മരിച്ചത്. അപകടത്തെ തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ് ചെന്നൈ കില്‍പോക് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മിഞ്ഞൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കൊരുക്കുപ്പേട്ടയിലെ സ്വകാര്യ കോളേജില്‍ ബിസിഎ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു സതീഷ്. കാറ്ററിംഗ് സ്ഥാപനത്തില്‍ പാര്‍ട് ടൈം തൊഴിലാളികൂടിയായിരുന്നു.
Post a Comment
0 Comments