ബംഗളൂരു: ബംഗളൂരു ശാന്തിനഗര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ സിറ്റിംഗ് എം.എല്‍.എയും കാസര്‍കോട് കീഴൂര്‍ സ്വദേശിയുമായ എന്‍.എ ഹാരിസിന് മിന്നുന്ന ജയം. ബംഗളൂരുവിന്റെ മികച്ച സാമാജികനെന്ന ഖ്യാതി നേടിയ നാലപ്പാട് അഹമ്മദ് ഹാരിസ് എന്ന എന്‍എ ഹാരിസ് നാലാം തവണയാണ് ശാന്തിനഗറില്‍ നിന്ന് ജനവിധി തേടിയത്.
മൂന്നു തവണ എം.എല്‍.എയായ ഹാരിസിന്റെ മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ കക്ഷി ഭേദമന്യേ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ബംഗളൂരു കേന്ദ്രീകരിച്ചുള്ള പ്രമുഖര്‍ അംഗങ്ങളായിട്ടുള്ള സിറ്റിസണ്‍ ഗ്രൂപ്പിന്റെ സര്‍വ്വെയില്‍ ബംഗളൂരുവിലെ 27 എം.എല്‍.എമാരില്‍ മികച്ച സാമാജികനായി ഹാരിസ് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.
Post a Comment
0 Comments