ആപ്പിള്‍ ഐഫോണ്‍ 15 ഈ വര്‍ഷം അവസാനത്തോടെ അവതരിപ്പിച്ചേക്കുമെന്നാണ് കരുതുന്നത്. പുതിയ സീരീസ് ഐഫോണുകള്‍ പുറത്തിറങ്ങുന്നതോടെ പഴയ ഐഫോണുകളില്‍ ചിലത് ആപ്പിള്‍ നിര്‍ത്തുമെന്നാണ് അറിയുന്നത്. മുന്‍ വര്‍ഷങ്ങളിലെ പോലെ ഈ വര്‍ഷവും പുതിയ ഫോണുകള്‍ക്കായി കമ്പനി പഴയ മോഡലുകള്‍ ഉപേക്ഷിച്ചേക്കും. ടോംസ് ഗൈഡ് റിപ്പോര്‍ട്ട് അനുസരിച്ച് ഐഫോണ്‍ 14 പ്രോ, ഐഫോണ്‍ 14 പ്രോ മാക്‌സ്, ഐഫോണ്‍ 13 മിനി എന്നിവയ്ക്കൊപ്പം ഐഫോണ്‍ 12 തുടങ്ങി മോഡലുകള്‍ ഐഫോേണ്‍ 15 സീരീസ് ലോഞ്ച് ചെയ്തതിന് ശേഷം നിര്‍ത്തലാക്കിയേക്കാം.
ഒരു വര്‍ഷത്തെ വില്‍പനയ്ക്ക് ശേഷം ആപ്പിള്‍ സാധാരണയായി പ്രോ മോഡലുകള്‍ ഉപേക്ഷിക്കുന്നത് പതിവാണ്. ഐഫോണ്‍ 14 പ്രോ, ഐഫോണ്‍ 14 പ്രോ മാക്‌സ് എന്നിവയ്ക്കും ഇതുതന്നെ സംഭവിക്കാന്‍ സാധ്യതയുണ്ട്. ഐഫോണ്‍ 15 സീരീസ് ലോഞ്ച് ചെയ്തതിന് ശേഷം ഇരു മോഡലുകളും നിര്‍ത്തലാക്കിയേക്കാം. അതേസമയം, ഐഫോണ്‍ 14 നിലനിര്‍ത്താനാണ് സാധ്യത. പക്ഷേ ഹാന്‍ഡ്സെറ്റിന് വില കുറച്ചേക്കും. 2023 ലും ഈ രീതി പിന്തുടരാന്‍ സാധ്യതയുണ്ട്. ആപ്പിള്‍ ഐഫോണ്‍ 13 മിനി നിര്‍ത്തലാക്കുമെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. രണ്ട് വര്‍ഷത്തെ വില്‍പനയ്ക്ക് ശേഷം ആപ്പിള്‍ ഐഫോണ്‍ 12 മിനി ഉപേക്ഷിച്ചിരുന്നു.
Post a Comment
0 Comments