മുഖ്യമന്ത്രി പങ്കെടുക്കാനിരുന്ന ചടങ്ങിന്റെ വേദി ജനക്കൂട്ടം കത്തിച്ചു. മണിപ്പൂരില്‍ സംഘര്‍ഷം. ചുരാചന്ദ്പൂര്‍ ജില്ലയില്‍ മുഖ്യമന്ത്രി ബിരേന്‍ സിങ് പങ്കെടുക്കാനിരുന്ന ചടങ്ങിന്റെ വേദിയാണ് ജനങ്ങള്‍ കത്തിച്ചത്. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതു കണക്കിലെടുത്ത് ജില്ലയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. കലാപം ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇന്റര്‍നെറ്റ് സേവനങ്ങളും റദ്ദാക്കി.
ചുരാചന്ദ്പൂരില്‍ 114 പ്രഖ്യാപിച്ച പൊലീസ്, ജനങ്ങള്‍ കൂട്ടംചേരുന്നത് പാടില്ലെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഇന്നലെ ഒരുസംഘം ആളുകള്‍, മുഖ്യമന്ത്രി പങ്കെടുക്കേണ്ടിയിരുന്ന വേദി തീയിട്ട് നശിപ്പിക്കുകയായിരുന്നു. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന ഓപ്പണ്‍ ജിമ്മും സ്‌പോര്‍ട്സ് കോംപ്ലക്സും അക്രമികള്‍ കത്തി്ചു.
പ്രാദേശിക ഗോത്രവര്‍ഗ വിഭാഗമാണ് അക്രമത്തിന് പിന്നിലെന്നാണ് പൊലീസ് പുറത്തുവിട്ട റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ബിജെപി സര്‍ക്കാര്‍ സംരക്ഷിത വനങ്ങളുടേയും നീര്‍ത്തടങ്ങളുടേയും സര്‍വേ നടത്തുന്നതിനെ ഗോത്രവിഭാഗങ്ങള്‍ എതിര്‍ത്തിരുന്നു. ഇവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വേദിയടക്കം കത്തിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
Post a Comment
0 Comments